Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:47 PM IST Updated On
date_range 5 Aug 2017 3:47 PM ISTപൊലീസ് പിടികൂടിയ വള്ളങ്ങൾ കായലിൽ; മത്സ്യബന്ധനത്തിന് തടസ്സമെന്ന് തൊഴിലാളികൾ
text_fieldsbookmark_border
പൂച്ചാക്കൽ: പൊലീസ് പിടികൂടിയ വള്ളങ്ങൾ വേമ്പനാട്ടുകായലിൽ കിടക്കുന്നതുമൂലം മത്സ്യബന്ധനം സാധിക്കുന്നില്ലെന്ന് തൊഴിലാളികളുടെ പരാതി. പാണാവള്ളി പഞ്ചായത്ത് ആലുംമാവുങ്കൽ കടവിനോട് ചേർന്ന കായലിലാണ് ചെറുതും വലുതായ നൂറുകണക്കിന് വള്ളങ്ങൾ തകർന്നുകിടക്കുന്നത്. വേമ്പനാട്ടുകായലിൽനിന്ന് അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച വള്ളങ്ങളാണ് പൂച്ചാക്കൽ പൊലീസ് പിടികൂടി കടവിൽ കെട്ടിയിട്ടിരുന്നത്. ഇപ്പോൾ കായലിൽ താഴ്ന്ന നിലയിലാണ്. ഇതുമൂലം യാത്രയും മത്സ്യബന്ധനവും തടസ്സപ്പെടുന്നെന്നാണ് പരാതി. മത്സ്യവകുപ്പ് ഇടപെട്ട് നീക്കം ചെയ്യാത്തതിനാൽ മാലിന്യം അടിഞ്ഞുകൂടുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. വള്ളങ്ങളുടെ അവശിഷ്ടങ്ങളിൽ മാലിന്യം തങ്ങിക്കിടന്ന് അസഹനീയ ദുർഗന്ധമാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം കടവിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ബോധവത്കരണ ക്ലാസ് ചേർത്തല: ലോക മുലയൂട്ടൽ വാരാചരണത്തിെൻറ ഭാഗമായി സാമൂഹികനീതി വകുപ്പിെൻറ ജില്ലതല ഐ.സി.ഡി.എസ് സെല്ലും ചേർത്തല കിൻഡർ ആശുപത്രിയും ചേർന്ന് ശനിയാഴ്ച ചേർത്തല നഗരസഭ ടൗൺ ഹാളിൽ ബോധവത്കരണ ക്ലാസും സെമിനാറും നടത്തും. രാവിലെ 10ന് നഗരസഭ ചെയർമാൻ ഐസക് മാടവന ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് ചേർത്തല-: പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കമ്പ്യൂട്ടർ സയൻസ് അധ്യാപകെൻറ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ എട്ടിന് രാവിലെ 11ന് സ്കൂളിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story