Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
മൂവാറ്റുപുഴ: വർഗീയ ഫാഷിസത്തിനും സംഘ്പരിവാർ ഭീകരതക്കും എതിരെ ആഗസ്റ്റ് 11ന് എറണാകുളത്ത് നടക്കുന്ന പ്രതിഷേധസംഗമത്തിൽ മൂവാറ്റുപുഴയിൽനിന്ന് 10,000 പേരെ പങ്കെടുപ്പിക്കാൻ മുസ്ലിം സൗഹൃദവേദി താലൂക്ക് കൺെവൻഷൻ തീരുമാനിച്ചു. മഹല്ല് അടിസ്ഥാനത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമായി ഇതിനുവേണ്ട സംവിധാനമൊരുക്കും. മഹല്ലുകളിലും ഇമാമുമാരുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം വിജയിപ്പിക്കാൻ വേണ്ട പ്രചാരണ പരിപാടികളും നടത്തും. പേഴയ്ക്കാപ്പിള്ളിയിൽ നടന്ന കൺെവൻഷനിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി തൗഫീക്ക് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫാഷിസത്തെ മതേതരത്വം കൊണ്ടാണ് നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡൻറ് അസീസ് പാണ്ട്യാരപ്പിള്ളി കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം സൗഹൃദവേദി ചെയർമാൻ നാസറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീറലി, കെ.കെ. ഇബ്രാഹീം, നാസർ കൈനിക്കൻ, പി.എസ്. റഷീദ് (കെ.എൻ.എം), നാസർ ഹമീദ് (ജമാഅത്തെ ഇസ്ലാമി), അബ്ദുൽ അലി (എസ്.വൈ.എസ്), എം.പി. ഇബ്രാഹീം, പി.എ. ബഷീർ, അഷ്റഫ് ലബ്ബ ദാരിമി, ഉമർ ഫൈസി, സക്കീർ തങ്ങൾ, അലി പി.ബി, സിദ്ദീഖ് ചിറപ്പാട്, ടി.എം. ഹാഷിം, അൻസാർ മുണ്ടാട്ട്, എം.എം. നാസർ മൗലവി, പി.എച്ച്. ഇല്യാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story