Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:44 PM IST Updated On
date_range 5 Aug 2017 3:44 PM ISTദുരൂഹത നീങ്ങാതെ സത്‌നാം സിങ്ങിെൻറ മരണം; ഹൈകോടതിയിൽ പിതാവിെൻറ സങ്കട ഹരജി
text_fieldsbookmark_border
കൊച്ചി: ബിഹാര്‍ സ്വദേശി സത്‌നാം സിങ് മരിച്ച് അഞ്ചു വർഷമായിട്ടും സംഭവത്തിലെ ദുരൂഹത നീക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ പൊലീസിനും ക്രൈംബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി നല്‍കിയതായി പിതാവ് ഹരീന്ദ്ര കുമാര്‍ സിങ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേസ് വേഗം തീര്‍പ്പാക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹരജി. പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹരീന്ദ്ര കുമാര്‍ സംസാരിച്ചത്. 2012 ആഗസ്റ്റ് നാലിനാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നാം സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിനും മറുപടി ലഭിച്ചില്ലെന്ന് ഹരീന്ദ്ര കുമാര്‍ സിങ് പറഞ്ഞു. ലഖ്േനാവില്‍ നിയമപഠനത്തിനിടെ ആത്മീയപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ സത്‌നാം 2012 ആഗസ്റ്റ് ഒന്നിനാണ് കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. പിന്നീട് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സത്‌നാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസ് ചാര്‍ജ്ചെയ്ത് കൊല്ലം ജില്ല ജയിലില്‍ എത്തിച്ചെങ്കിലും മൂന്നിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദനമേറ്റാണ് സത്‌നാം മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. മുറിവുകള്‍ എവിടെവച്ച് സംഭവിച്ചതാണെന്ന വിവരങ്ങൾ എഫ്.ഐ.ആറിലില്ല. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതില്‍ പരാജയപ്പെട്ടതോടെ കേസ് സി.ബി.ഐക്ക് വിടണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇൗസാ ബിൻ അബ്ദുൽ കരിം, കെ.എം. ബേബി, അനിൽകുമാർ, എൻ.ബി. അജിതൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story