Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:41 PM IST Updated On
date_range 5 Aug 2017 3:41 PM ISTരാമൻപിള്ള കാവ്യയുടെ ആദ്യ ഭർത്താവിനുവേണ്ടി ഹാജരായ അഭിഭാഷകൻ
text_fieldsbookmark_border
കൊച്ചി: നടൻ ദിലീപിന് വേണ്ടി ഹാജരാകുന്ന അഡ്വ. ബി. രാമൻപിള്ള കാവ്യ മാധവെൻറ വിവാഹമോചന കേസിൽ ഭർത്താവ് നിഷാൽ ചന്ദ്രക്ക് വേണ്ടി ഹാജരായ വക്കീൽ. ദിലീപിെൻറ അടുത്ത ബന്ധുക്കൾ വഴിയാണ് കേസ് ഇേപ്പാൾ രാമൻപിള്ളയിലെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാമൻപിള്ളയെ തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, അസൗകര്യം മൂലം ഒഴിവാകുകയായിരുന്നു. ക്രിമിനൽ കേസുകൾ വാദിക്കുന്നതിൽ പ്രശസ്തനായ രാമൻപിള്ളയാണ് നിസാം കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. മുതിർന്ന അഭിഭാഷകരായ എം.കെ. ദാമോദരൻ, ഹരീഷ് സാൽവെ തുടങ്ങിയവരെയും ദിലീപ് ആദ്യ ഘട്ടത്തിൽ സമീപിച്ചിരുന്നു. ശ്രീശാന്തിന് വേണ്ടി ഹാജരായ റബേക ജോണിനെ വക്കാലത്ത് ഏൽപിക്കാനും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story