Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാട്ടാന:...

കാട്ടാന: പൂയംകുട്ടിയിലെ ജനവാസ മേഖലയിൽ, നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
കോതമംഗലം: പൂയംകുട്ടിയിലെ ജനവാസ മേഖലയിൽ ഒരാഴ്ചയായി കാട്ടാനശല്യം രൂക്ഷം നാട്ടുകാർ ഭീതിയിൽ. പൂയംകുട്ടി വനത്തിൽനിന്നും രാത്രി പുഴ കടന്നെത്തുന്ന കാട്ടാന കൂട്ടങ്ങളാണ് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്നത്. ഒരാഴ്ചയായി രാത്രി പത്ത് മണിക്ക് ശേഷമെത്തുന്ന കാട്ടാനകളെ കൊണ്ട് നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല. രാത്രിയിൽ തട്ടേക്കാട് - പൂയംകുട്ടി റോഡിലൂടെയുള്ള ഇരുചക്ര വാഹന യാത്ര ഏറെ അപകടം നിറഞ്ഞതായിരിക്കുകയാണ്. ഏത് നിമിഷവും കാട്ടാനകൾ റോഡിലെത്താവുന്ന സാഹചര്യമാണുള്ളത്. വ്യാഴാഴ്ച രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം പൂയംകുട്ടി ബ്ലാവനക്കും കീഴാലിപടിക്കും ഇടയിലുള്ള കൂനത്താൻ ജോയിയുടെ വീടിന് മുന്നിൽനിന്നിരുന്ന പനകൾ കുത്തിമറിച്ചിട്ടു. 11 കെ.വി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് പനകൾ കുത്തിമറിച്ചിട്ടത്. വൈദ്യുതി ലൈനിൽനിന്നും പൊട്ടലും ശബ്ദവും കേട്ടതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും ആനകൾ സ്ഥലം വിട്ടിരുന്നു. ഷോക്കേറ്റതിനാലാകാം കാട്ടാനകൾ പെട്ടന്ന് സ്ഥലം വിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ കാട്ടാനകൾ സ്ഥിരം ശല്യമാകുന്ന ഭാഗങ്ങളിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കാനുള്ള തുക വനംവകുപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നാട്ടുകാർ നിരന്തര പ്രക്ഷോഭം നടത്തുന്നുണ്ട് എങ്കിലും വനം വകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. തൈ വിതരണം കോതമംഗലം: പല്ലാരിമംഗലം കൃഷിഭവനില്‍നിന്ന് കുരുമുളക് കൃഷിവ്യാപന പദ്ധതി പ്രകാരം 25 സ​െൻറില്‍ കൂടുതല്‍ കൃഷി ഭൂമിയില്‍ നടുന്നതിനായി വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ നല്‍കുന്നു. ആവശ്യമുള്ള കര്‍ഷകര്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. മിനി മേള കോതമംഗലം: ബി.എസ്.എന്‍.എല്‍ നേര്യമംഗലം എക്സ്ചേഞ്ചില്‍ മിനി മേള ആരംഭിച്ചു. മേളയില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story