Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:38 PM IST Updated On
date_range 5 Aug 2017 3:38 PM ISTരണ്ടായിരം കേന്ദ്രങ്ങളിൽ സി.പി.എം ബഹുജന കൂട്ടായ്മ 26ന്
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക കടങ്ങൾക്ക് ഇളവ് അനുവദിക്കുക, പൊതുമേഖല ഓഹരി വിറ്റഴിക്കൽ നയം പിൻവലിക്കുക, രണ്ടുകോടി ആളുകൾക്ക് തൊഴിൽ നൽകാമെന്ന വാഗ്ദാനം പാലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഇൗമാസം 26ന് സി.പി.എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം ഇൗമാസം 15 മുതൽ 31 വരെ ദേശീയതലത്തിൽ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസേമ്മളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ലോക സമാധാനദിനമായും സാമ്രാജ്യത്വ വിരുദ്ധ ദിനമായും ആചരിക്കും. താലൂക്ക് കേന്ദ്രങ്ങളിൽ റാലി നടത്തും. സെപ്റ്റംബർ 23, 24 തീയതികളിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം ഏഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ നേതാക്കളുടെ സമ്മേളനം കൊച്ചിയിൽ ചേരും. ഇൗമാസം 19ന് കൃഷ്ണപിള്ള ദിനത്തിൽ കേരളത്തിലുടനീളം പരിപാടി സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story