Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:35 PM IST Updated On
date_range 5 Aug 2017 3:35 PM ISTബി.എസ്.ഇ.എസിലെ തൊഴിൽ പ്രതിസന്ധി; തൊഴിലാളികളും കുടുംബങ്ങളും നിയമസഭ മാർച്ച് നടത്തും
text_fieldsbookmark_border
കളമശ്ശേരി: ഏലൂരിലെ ബി.എസ്.ഇ.എസ് താപനിലയത്തിലെ തൊഴിൽ പ്രതിസന്ധി പരിഹരിച്ച് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കുടുംബങ്ങളും നിയമസഭ മാർച്ച് നടത്തുന്നു. 2000ത്തിൽ പാതാളത്ത് ആരംഭിച്ച സ്വകാര്യ സ്ഥാപനമായ ബി.എസ്.ഇ.എസ് വൈദ്യുതി ഉൽപാദിപ്പിച്ച് കരാർ അടിസ്ഥാനത്തിൽ കേരള ഇലക്ട്രിസിറ്റി ബോർഡിനാണ് നൽകിവന്നത്. 2015ഓടെ കരാർ അവസാനിച്ചു. കരാർ പുതുക്കാൻ സർക്കാർ തയാറായിെല്ലന്നാണ് ബി.എസ്.ഇ.എസ് പറയുന്നത്. തുടർന്ന്, 150ൽപരം തൊഴിലാളികൾ പണിയെടുത്തുവരുന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഡിസംബറോടെ മാനേജ്മെൻറ് ലേ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികൾ കമ്പനി ഗേറ്റിനുമുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന മാർച്ചിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയനുകൾ കമ്പനി ഗേറ്റിൽ ശ്രദ്ധ ക്ഷണിക്കൽ യോഗം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, പ്രാദേശിക നേതാക്കളായ പി.എസ്. മുരളി, എം.എസ്. ശിവശങ്കരൻ, പി.എ. ഷറീഫ്, എ.എച്ച്. സാദിഖ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.ടി. നിക്സൺ, പി.ജി. ലിഘോഷ് ബി.എം.എസ് പ്രദേശിക ഭാരവാഹികളായ ടി.ആർ. മോഹനൻ, എ.ഡി. അനിൽകുമാർ, മുരളി, കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി സെക്രട്ടറി പി.എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന ധർണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരും വിവിധ ട്രേഡ് യൂനിയൻ നേതാക്കളും പെങ്കടുക്കും. പരാതിപ്പെട്ടി സ്ഥാപിക്കുന്നു കളമശ്ശേരി: പ്രദേശത്തെ പൊതുവായ സുരക്ഷപ്രശ്നങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാതെ പരിഹാരം കാണാൻ പരാതിപ്പെട്ടി സ്ഥാപിക്കുന്നു. കളമശ്ശേരി നഗരസഭ പരിധിയിലെ കൂനംതൈ വാർഡിലാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. പൊതുവായുള്ള എന്തുപരാതിയും പൊലീസിൽ അറിയിക്കാൻ പെട്ടിയിൽ നിക്ഷേപിച്ചാൽ മതി. പരിഹാരം ഉണ്ടാകും. കൂനംതൈ അംഗൻവാടിയിൽ പെട്ടി സ്ഥാപിക്കുന്നതിെൻറ ഉദ്ഘാടനം വി-.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ശനിയാഴ്ച വൈകീട്ട് നിർവഹിക്കും. ലഹരി ഗുളിക വിൽപന: യുവാവ് അറസ്റ്റിൽ കളമശ്ശേരി: കുട്ടികൾക്കും മറ്റും ലഹരി ഗുളിക വിറ്റിരുന്ന യുവാവിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ തിരുമുപ്പം പാലക്കാപ്പറമ്പ് അനീഷിനെയാണ് (20) അറസ്റ്റ് ചെയ്തത്. പാതാളം ഗവ. സ്കൂളിന് സമീപത്തുനിന്ന് പിടിയിലായ ഇയാളിൽനിന്ന് 100ൽ കൂടുതൽ ഗുളികകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐ എ.എൽ. അഭിലാഷ്, സി.പി.ഒമാരായ പ്രദീപ്, സി.എം. സുരേഷ്, ജൂഡ്, അജ്മൽ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story