Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി പൂരപ്പറമ്പില്‍...

ചെറായി പൂരപ്പറമ്പില്‍ നാളെ 16 ഗജവീരന്മാര്‍ നിരക്കുന്ന ആനയൂട്ട്

text_fields
bookmark_border
വൈപ്പിന്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ചെറായി മഹോത്സവം അരങ്ങേറുന്ന മൈതാനിയില്‍ മറ്റൊരു ഗജമേള നടക്കുന്നു. ചെറായി കേന്ദ്രമായി രൂപവത്കരിച്ച ആനപ്രേമികളുടെ കൂട്ടായ്മയായ ഗജസേന ആനപ്രേമി സംഘത്തി​െൻറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ചെറായി ഗൗരീശ്വരക്ഷേത്രത്തിലാണ് 16 ഗജവീരന്മാർ പങ്കെടുക്കുന്ന ആനയൂട്ട്്. പുലർച്ച മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രം മേല്‍ശാന്തി എം.ജി. രാമചന്ദ്രൻ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഗജപൂജക്കുശേഷം ആനയൂട്ട് ആരംഭിക്കും. വാര്യത്ത് ജയരാജ്, മംഗലാംകുന്ന് ഗണപതി, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, തിരുവാണിക്കാട് രാജഗോപാല്‍, മധുരപ്പുറം കണ്ണന്‍, പാലാ കുട്ടിശങ്കരന്‍, ചെറായി പരമേശ്വരന്‍, തൃപ്പൂണിത്തുറ ശ്രീഹരി, മാവേലിക്കര ഗണപതി, ചെമ്പൂക്കാവ് കണ്ണന്‍, കാഞ്ഞിരങ്ങാട്ട് ശേഖരന്‍, പോളക്കുളം വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍, വട്ടേക്കാട്ട് അയ്യപ്പന്‍, അറക്കല്‍ ദേവീദാസന്‍ എന്നീ ഗജവീരന്മാര്‍ അണിനിരക്കും. പ്രസിഡൻറ് പ്രശോഭ് മോഹന്‍, സംഘം സെക്രട്ടറി ഭജേഷ് ഭരതന്‍ എന്നിവര്‍ നേതൃത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story