Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാർട്ടിയെ...

പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നീക്കം ^​െഎ.എൻ.എൽ

text_fields
bookmark_border
പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നീക്കം -െഎ.എൻ.എൽ കോഴിക്കോട്: പാർട്ടിവിരുദ്ധപ്രവർത്തനങ്ങൾക്കും ഗുരുതരമായ അച്ചടക്ക ലംഘനത്തിനും പലപ്പോഴായി പുറത്താക്കപ്പെട്ടവരും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നവരും മറ്റു രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന ചിലരും ചേർന്ന് ഇബ്രാഹീം സുലൈമാൻ സേട്ടി​െൻറ പേരിലുണ്ടാക്കിയ സാംസ്കാരികവേദിക്ക് െഎ.എൻ.എല്ലുമായി ഒരു ബന്ധവുമില്ലെന്ന് െഎ.എൻ.എൽ സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. പാർട്ടിയുടെയും പോഷകസംഘടനകളുടെയും മെംബർഷിപ് കാമ്പയിനും തെരഞ്ഞെടുപ്പും നടക്കുന്ന സന്ദർഭത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തി അവമതിപ്പുണ്ടാക്കാനുള്ള ഹീനതന്ത്രമാണ് പാട്ടി ഭാരവാഹികൾക്കെതിരിൽ സാമ്പത്തികആരോപണം ഉന്നയിച്ചതി​െൻറ പിന്നിലുള്ളത്. െഎ.എൻ.എല്ലിനോട് ശത്രുത പുലർത്തുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ ഒത്താശയോടെയാണ് ഇൗ നീക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ രഹസ്യബന്ധത്തി​െൻറ തുടർച്ച മാത്രമാണിത്. ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പാർട്ടി പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയും. പാർട്ടിവിരുദ്ധരുെട ഒത്താശയോടെ സമാന്തര പാർട്ടിപ്രവർത്തനം നടത്താൻ ആരൊക്ക തുനിഞ്ഞിറങ്ങിയാലും അവർ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു. 8/4/2017 10:19:39 PM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story