Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:32 PM IST Updated On
date_range 5 Aug 2017 3:32 PM ISTവൈ.എം.സി.എ വനിത ശാക്തീകരണ സമ്മേളനം
text_fieldsbookmark_border
ആലുവ: വൈ.എം.സി.എ മേഖലസമിതിയുടെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണ സമ്മേളനം ഞായറാഴ്‌ച ഉച്ചക്ക് 2.30ന് തിരുവാണിയൂർ വൈ.എം.സി.എ ഹാളിൽ നടക്കും. 'വനിത ശാക്തീകരണം -മാറ്റത്തിനുവേണ്ടി' എന്നതാണ് മുഖ്യചിന്താവിഷയം. വൈ.എം.സി.എ വിമൻസ് ഫോറം മേഖല കൺവീനർ മേരി പോളിെൻറ അധ്യക്ഷതയിൽ ഏഷ്യ പസഫിക് അലയൻസ് വിമൻസ് ഫോറം ഉപാധ്യക്ഷയും വിമൻസ് ഫോറം ദേശീയ ചെയർപേഴ്‌സനുമായ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യും. സബ് റീജനൽ ചെയർമാൻ എൻ.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ വനിത അസംബ്ലിക്ക് മുന്നോടിയായി നടത്തുന്ന വനിത ശാക്തീകരണ സമ്മേളനത്തിൽ എറണാകുളം മേഖലയിലെ വിവിധ വൈ.എം.സി.എകളിൽനിന്ന് നൂറിലധികം പേർ പങ്കെടുക്കുമെന്ന് സബ് റീജനൽ വിമൻസ്ഫോറം കൺവീനർ മിനി ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story