Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:32 PM IST Updated On
date_range 5 Aug 2017 3:32 PM ISTകുട്ടമശ്ശേരി– മനക്കകാട് -– തടിയിട്ടപറമ്പ് റോഡ് തകർന്നു
text_fieldsbookmark_border
ആലുവ: കുട്ടമശ്ശേരി --മനക്കകാട് --തടിയിട്ടപറമ്പ് റോഡ് തകർന്നു. കീഴ്മാട് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണ് തകർന്നുകിടക്കുന്നത്. റോഡിന് കുറുകെയുള്ള തോടുകൾക്കും മറ്റും മുകളിയായി സ്‌ഥാപിച്ചിട്ടുള്ള സ്ലാബുകൾ പലതും തകർന്നിരിക്കുകയാണ്. ഇത്തരം സ്ലാബുകൾ യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. കുട്ടമശ്ശേരി ആനിക്കാട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മനക്കകാട് തടിയിട്ടപറമ്പ് റോഡിലൂടെയുള്ള യാത്ര പൊതുവിൽ അപകട ഭീതിയുയർത്തുന്നതും ദുരിതമേറിയതുമാണ്. ആലുവ -മൂന്നാർ റോഡിലുളള മാലിന്യം ഒഴുകുന്ന തോട് കടന്നുവേണം ആനിക്കാട് ജങ്ഷനിൽനിന്ന് തടിയിട്ടപറമ്പ് റോഡിലേക്ക് പ്രവേശിക്കാൻ. തോടിന് മുകളിലായി സ്‌ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഭൂരിഭാഗവും തകർന്നിരിക്കുകയാണ്. അതിനാൽ, നാട്ടുകാർക്ക് ഇതിലൂടെയുള്ള യാത്ര ഭീതിജനകമായിരിക്കുകയാണ്. സ്ലാബുകൾ തകർന്ന് കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. സ്‌കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ടിപ്പർ, ടാങ്കർ ലോറികൾ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളും ഇതിലൂടെ പോകുന്നതുമൂലം ഇവിടെ ഏതുസമയവും അപകടം ഉണ്ടാകാൻ ഇടയുണ്ട്. ആനിക്കാട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് അര കി.മീറ്ററോളം ഭാഗം തകർന്നിട്ട് മാസങ്ങളായി. ഇത് നന്നാക്കാനുള്ള നടപടി ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മഴ തുടങ്ങിയതോടെ റോഡിൽ നിറയെ വെള്ളം കെട്ടിനിൽക്കുന്ന അവസ്‌ഥയാണ്. ഇതുമൂലം കുഴികൾ പലപ്പോഴും കാണാനും കഴിയുന്നില്ല. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ പെട്ട് മറിയുന്നത് പതിവാണ്. ഇതിനുമുമ്പ് സ്ലാബ് തകർന്നപ്പോൾ നാട്ടുകാരാണ് സ്ലാബ് മാറ്റിസ്‌ഥാപിച്ചത്. അപകട കെണിയായി മാറിയിരിക്കുന്ന കുട്ടമശ്ശേരി -തടിയിട്ടപറമ്പ് റോഡ് ഉടൻ നന്നാക്കണമെന്നും തകർന്നുകിടക്കുന്ന സ്ലാബുകൾ മാറ്റണമെന്നും കുട്ടമശ്ശേരി ചാലക്കൽ ഡോ. അംബേദ്കർ ലൈബ്രറി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story