Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:29 PM IST Updated On
date_range 5 Aug 2017 3:29 PM ISTമദ്യപന്മാർ വീട്ടിലേക്ക്; ഗതികെട്ട് ബോർഡ് 'ഇത് ബിവറേജ് അല്ല'
text_fieldsbookmark_border
പറവൂർ: 'ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്യരുത്', 'നായയുണ്ട് സൂക്ഷിക്കുക' എന്നിങ്ങനെയുള്ള ബോർഡുകൾ വീടിന് മുന്നിൽ പതിവാണ്. എന്നാൽ, മദ്യപന്മാരുടെ ശല്യം മൂത്ത് പറവൂരിലെ ഗൃഹനാഥന് 'ഇത് ബിവറേജ് അല്ല' എന്ന ബോർഡ് സ്ഥാപിക്കേണ്ടിവന്നു. ബോർഡ് കണ്ടെങ്കിലും വീട്ടിലേക്കുള്ള തള്ളിക്കയറ്റം കുറയട്ടെയെന്നതാണ് ഉദ്ദേശ്യം. പറവൂരിൽ പുതുതായി ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ മദ്യവിൽപനശാലക്ക് സമീപത്തെ വീട്ടിലാണ് ഇൗ കൗതുകക്കാഴ്ച. സ്റ്റാൻഡിന് പിറകിൽ രണ്ട് വീടാണുള്ളത്. ഇതിലൊന്നാണ് അടുത്തിടെ മദ്യശാലയാക്കിമാറ്റിയത്. എന്നാൽ, പലരും മദ്യം അന്വേഷിച്ച് കയറിവരുന്നത് ആൾത്താമസമുള്ള വീട്ടിൽ. പകലിലേക്കാൾ ശല്യം രാത്രിയാണ്. ഗേറ്റ് പൂട്ടിയിട്ടു നോക്കിയെങ്കിലും ശല്യം കുറഞ്ഞില്ല. ഗതികെട്ടാണ് ഒടുവിൽ ബോർഡ് തൂക്കിയത്. ഇതിനുശേഷവും പലരും ഗേറ്റിന് സമീപം വരെ എത്തുന്നുണ്ട്. മദ്യം വാങ്ങാൻ വരുന്നവരോട് മറുപടി പറഞ്ഞ് തിരിച്ചയക്കാൻ സാധിക്കാത്തതിനാലാണ് ബോർഡ് തൂക്കിയതെന്ന് വീട്ടുടമ പറഞ്ഞു. മദ്യശാലക്കെതിരെ സമരവും പ്രതിഷേധവും നടക്കുമ്പോഴും കച്ചവടം പൊടിപൊടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story