Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എച്ച് ആൻഡ് സി സ്റ്റോർസ് ഹാൾ: 'എ​െൻറ വായന എ​െൻറ ജീവിതം' പ്രഭാഷണവും സംവാദവും ഡോ. ആർ. ഉണ്ണികൃഷ്ണൻ -വൈകു. 6.00 മുളവുകാട് പഞ്ചായത്തിൽ മാലിന്യസംഭരണ ബിന്നുകൾ സ്ഥാപിക്കണം -മനുഷ്യാവകാശ കമീഷൻ കൊച്ചി: മുളവുകാട് പഞ്ചായത്തിൽ റോഡുകൾക്ക് ഇരുവശവും നിശ്ചിത ദൂരത്തിൽ മാലിന്യം സംഭരിക്കാൻ ബിന്നുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജീവനക്കാരെ നിയോഗിച്ച് ബിന്നുകൾ ദിവസേന വൃത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊച്ചി നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ മാലിന്യസംസ്കരണ പ്ലാൻറിനുള്ള പദ്ധതി ഉൾപ്പെടുത്താൻ പഞ്ചായത്ത് ശ്രമം നടത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വീടുകളിൽനിന്ന് മാലിന്യം സംഭരിക്കാൻ ആളുകളെ പഞ്ചായത്ത് നിയോഗിക്കണം. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണമാലിന്യവും വേർതിരിച്ച് വീട്ടുകാർതന്നെ നൽകണം. വീട്ടിലുണ്ടാകുന്ന ഭക്ഷണമാലിന്യം വീടുകളിൽ കുഴിയെടുത്ത് സംസ്കരിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കണം. മാലിന്യസംസ്കരണ പദ്ധതിയുമായി പഞ്ചായത്തിലെ സന്നദ്ധ സംഘടനകൾ സഹകരിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. നടപടി റിപ്പോർട്ട് നാലുമാസത്തിനകം സമർപ്പിക്കണം. മുളവുകാട് റെസിഡൻറ്സ് അസോസിയേഷനുവേണ്ടി ചെയർമാൻ സുബൽ ജെ. പോൾ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹൈകോടതിക്കും കൊച്ചി നഗരസഭക്കും സമീപത്തെ പഞ്ചായത്തിലെ മാലിന്യസംസ്കരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കമീഷൻ നിരീക്ഷിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story