Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പൈസസ്​ ബോർഡ്...

സ്​പൈസസ്​ ബോർഡ് ദേശീയതല പദപ്രശ്ന മത്സരം: ഭവൻസ്​ വിദ്യാമന്ദിർ കേരള ചാമ്പ്യൻമാർ

text_fields
bookmark_border
കൊച്ചി: സ്പൈസസ് ബോർഡ് സംഘടിപ്പിച്ച ദേശീയതല സങ്കീർണ പദപ്രശ്ന മത്സരമായ ക്രിപ്റ്റിക് േക്രാസ് വേർഡ് കോമ്പറ്റീഷൻ (സി.സി.സി.സി 2017) കേരള റൗണ്ടിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ചാമ്പ്യൻമാരായി. കൊച്ചിയിലെ സ്പൈസസ് ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച മത്സരത്തിൽ ഭവൻസ് വിദ്യാമന്ദിറിലെ പൂജിത മേനോൻ, നേഹ മേനോൻ എന്നിവരാണ് വിജയികളായത്. ഇവർക്ക് ഡൽഹിയിൽ നടക്കുന്ന ഗ്രാൻറ് ഫിനാലെയിൽ പങ്കെടുക്കാം. ഒമ്പതുമുതൽ 12വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അർഹത. സംസ്ഥാനത്തെ 22 സ്കൂളുകളാണ് മത്സരത്തിനുണ്ടായിരുന്നത്. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിനായിരുന്നു രണ്ടാംസ്ഥാനം. ജോയൽ ജോ ഇവാൻസ്, അമൽ എ. നമ്പ്യാർ എന്നിവരായിരുന്നു ഈ വിദ്യാലയത്തെ പ്രതിനിധാനം ചെയ്തത്. സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദേശീയതലത്തിൽ വിജയികളാകുന്നവർക്ക് 25,000 രൂപയുടെ കാഷ് അവാർഡ് നൽകും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 15,000, 10,000 രൂപവീതമാണ് സമ്മാനത്തുക. എല്ലാവർക്കും േട്രാഫിയും പ്രശസ്തിപത്രവും ലഭിക്കും. കേന്ദ്രീയവിദ്യാലയ സംഘടൻ, നവോദയ വിദ്യാലയ സമിതി എന്നിവയുമായി ചേർന്ന് പട്ന ആസ്ഥാനമായ എക്സ്ട്രാ സി എന്ന സാമൂഹികസംഘടനയാണ് പദപ്രശ്നമത്സരം നടത്തുന്നത്. വൈദ്യുതി മുടങ്ങും കൊച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ മത്തായി മാഞ്ഞൂരാൻ റോഡ്, പവർ ഹൗസ് റോഡ്, കോമ്പാറ പരിസരപ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പള്ളി സെക്ഷൻ പരിധിയിൽ പുന്നക്കൽ, സുഭാഷ് നഗർ, ബ്രഹ്മസ്ഥാനം എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ വൈദ്യുതി മുടങ്ങും. മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ കോമ്പാറമുക്ക്, ശ്യാമഭവൻ, റോയൽ, പള്ളിയറക്കാവ്, പാലസ് റോഡ്, പെട്ടിക്കാരൻ പറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story