Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ടി.ബി കേന്ദ്രം...

ജില്ല ടി.ബി കേന്ദ്രം ഗവേഷണ ഫലങ്ങൾക്ക് അന്തർദേശീയ അംഗീകാരം

text_fields
bookmark_border
ആലപ്പുഴ: ക്ഷയരോഗ ചികിത്സക്ക് നൽകുന്ന ഡോഡ്സ് ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾക്ക് അന്തർദേശീയ പുരസ്കാരം. സെപ്റ്റംബർ ഒമ്പതുമുതൽ 13 വരെ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റിയുടെ 27ാമത് ലോക ശ്വാസകോശ വിദഗ്ധരുടെ സമ്മേളനത്തിലേക്ക് അവതരിപ്പിക്കുന്നതിന് ഗവേഷണ മേധാവി ഡോ. കെ. വേണുഗോപാലിന് ക്ഷണം ലഭിച്ചു. പുതിയ രീതിയിൽ ക്ഷ‍യരോഗ ചികിത്സ നൽകി മുക്തി നേടിയവരിൽ രണ്ടുവർഷം നീണ്ട തുടർ പരിശോധന ഫലങ്ങളാണ് അവതരിപ്പിക്കുക. രോഗം രണ്ടാമത് വരാനുള്ള സാധ്യത വളരെ വിരളമെന്നായിരുന്നു കണ്ടെത്തൽ. ഡോ. വേണുഗോപാലിനെ കൂടാതെ ജില്ല ടി.ബി ഓഫിസർ ഡോ. അനു വർഗീസ്, മെഡിക്കൽ കോളജ് പ്രഫസർമാരായ ഡോ. സുരേഷ് രാഘവൻ, ഡോ. ശ്രീലത എന്നിവരും ഗവേഷണത്തിൽ പങ്കാളികളാണ്. ദേശീയതലത്തിൽ 28ഉം അന്തർദേശീയ തലത്തിൽ 16ലേറെ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുള്ള ഡോ. വേണുഗോപാൽ ആരോഗ്യ വകുപ്പിൽനിന്ന് ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച വ്യക്തിയാണ്. സംസ്ഥാന സർക്കാറി​െൻറ മികച്ച ഡോക്ടർക്കുള്ള അവാർഡ് ഉൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ മുമ്പ് ലഭിച്ചിട്ടുണ്ട്. ജി.എസ്.ടി കൺസൽട്ടൻറ് പരിശീലനവുമായി അസാപ് ആലപ്പുഴ: യുവതലമുറയെ ജി.എസ്.ടിയിൽ നിപുണരാക്കാൻ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) പ്രത്യേക പദ്ധതിക്ക് രൂപംനൽകി. 2017ൽ ബി.കോം, എം.കോം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി ജി.എസ്.ടി കൺസൽട്ടൻറ്/വിദഗ്ധ ഉപദേശകരാക്കുകയാണ് ഉദ്ദേശം. ബോംബെ സ്റ്റോക് എക്സ്ചേഞ്ചി​െൻറ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് പരിശീലനം. ഹയർ സെക്കൻഡറി, കോളജ്തലത്തിലുള്ള വിദ്യാർഥികൾക്ക് പഠനത്തോടൊപ്പംതന്നെ ഒരു തൊഴിലധിഷ്ഠിത നൈപുണ്യവിഷയത്തിൽ വിദഗ്ധ പരിശീലനം നൽകി തൊഴിൽസജ്ജരാക്കുക എന്ന ലക്ഷ്യവുമായി ഉന്നത--പൊതുവിദ്യാഭ്യാസ വകുപ്പുകൾ 2012ൽ സംയുക്തമായി ആരംഭിച്ച സംരംഭമാണ് അസാപ്. 100 മണിക്കൂറുള്ള കോഴ്സും 150 മണിക്കൂർ ഇേൻറൺഷിപ്പും പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ജി.എസ്.ടി സംബന്ധിതമായ എല്ലാ രേഖകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ലഭിക്കും. അപേക്ഷ ഓൺലൈനായി ഒമ്പതുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in എന്ന് വെബ്സൈറ്റ് സന്ദർശിക്കണം. ഋഷിരാജ് സിങ് ഇന്ന് ജില്ലയിൽ ആലപ്പുഴ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബിലെ ഭാരവാഹികളുമായി ആശയവിനിമയം നടത്തും. ഇലിപ്പക്കുളം കെ.കെ.എം.എച്ച്.എസ്.എസ്, നൂറനാട് സി.ബി.എം ഹൈസ്കൂൾ, ജില്ല പഞ്ചായത്ത് ഹാൾ, ചേർത്തല പാണാവള്ളി ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് അദ്ദേഹം എത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story