Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:02 PM IST Updated On
date_range 4 Aug 2017 4:02 PM ISTസ്വാതന്ത്ര്യദിന ഡിജിറ്റൽ ക്വിസ്
text_fieldsbookmark_border
ആലുവ: ചാലക്കൽ ഇസ്ലാമിക് ബോർഡിങ് സ്‌കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈമാസം സ്വാതന്ത്ര്യാമൃത മാസമായി കൊണ്ടാടാൻ തീരുമാനിച്ചു. കെ.സി. ഫൗണ്ടേഷൻ ഡയറക്ടർ ശാക്കിർ വയനാട് നടത്തി ഉദ്ഘാടനം ചെയ്‌തു. ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് സഈദ്, പി.എ. മുആദ്, അഹ്‌നസ് മുഹമ്മദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ജൂനിയർ ഘടകത്തിൽ നിഹാൽ അഹമ്മദ് ഖാൻ, ഹസനുൽ ബന്ന എന്നിവർ ഒന്നും രണ്ടും സ്‌ഥാനവും യഅ്ഖൂബ്, ഇസ്ഹാഖ്, അബൂബക്കർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്ലക്കാർഡ് നിർമാണം, ചുമർ പത്രമത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമര സേനാനികളെ വരയ്ക്കൽ , മുദ്രാവാക്യ നിർമാണം, സ്വാതന്ത്ര്യദിന സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളും പതാക ഉയർത്തൽ മഹാസംഗമവും ഈ മാസം നടക്കുമെന്ന് മാനേജർ ഹൈദർ അലി മഞ്ഞപ്പെട്ടി അറിയിച്ചു. മുഹമ്മദ് നജീബ്, നൗഫൽ മങ്കട, അമീനുല്ല, മുജീബ് റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story