Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:02 PM IST Updated On
date_range 4 Aug 2017 4:02 PM ISTമഅ്ദനി: കർണാടക നിലപാടിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധം
text_fieldsbookmark_border
പെരുമ്പാവൂർ: അബ്ദുന്നാസിർ മഅ്ദനിയുടെ സുരക്ഷച്ചെലവ് വഹിക്കാൻ കഴിയില്ലെന്നുപറഞ്ഞ കർണാടക സർക്കാറിനെതിരെ പ്രതീകാത്മകമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു. എസ്.ഐ.ഒ ജില്ല കമ്മിറ്റിയാണ് പെരുമ്പാവൂരിൽ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മഅ്ദനിയുടെ സുരക്ഷച്ചെലവിലേക്ക് ലക്ഷങ്ങൾ കെട്ടിെവക്കണമെന്ന കർണാടക സർക്കാറിെൻറ നിലപാട് കടുത്ത നീതിനിഷേധമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി പറഞ്ഞു. കേരളത്തിലേക്ക് വരാനുള്ള മഅ്ദനിയുടെ അവകാശത്തെ തടയാനുള്ള ശ്രമമാണ് കർണാടക സർക്കാർ നിരന്തരം നടത്തുന്നതെന്നും ഈ വിഷയത്തിൽ സുപ്രീംകോടതി നിരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല സെക്രട്ടറി ഇസ്ഹാഖ് അസ്ഹരി, സെക്രേട്ടറിയറ്റ് അംഗം പി.എം. നൗഫൽ എന്നിവർ സംസാരിച്ചു. റിസ്വാൻ പെരിങ്ങാല, ബാസിത് ചെമ്പറക്കി, മുജീബ് എടത്തല, നബീൽ പെരുമ്പാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story