Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലാ...

എല്ലാ കുട്ടികൾക്കും10ന് വിരഗുളിക നൽകും ^കലക്ടർ

text_fields
bookmark_border
എല്ലാ കുട്ടികൾക്കും10ന് വിരഗുളിക നൽകും -കലക്ടർ ആലപ്പുഴ: ദേശീയ വിരമുക്തി ദിനമായ ആഗസ്റ്റ് 10ന് ഒന്നിനും 19നുമിടയിൽ പ്രായമുള്ള എല്ലാവർക്കും ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലൂടെ വിരഗുളിക നൽകുമെന്ന് കലക്ടർ വീണ എൻ. മാധവൻ പറഞ്ഞു. വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകളുടെ വിതരണ ഒരുക്കം അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. ജില്ലയിലെ കുട്ടികളുടെ കൃത്യമായ കണക്കുപ്രകാരമുള്ള ഗുളികകൾ ആരോഗ്യ സ്ഥാപനങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലേതുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗുളികകൾ എത്തിക്കുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഒന്നിനും രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 200 മില്ലി ഗ്രാമി​െൻറ ഒരുഗുളികയും രണ്ടുവയസ്സിനുമേൽ പ്രായമുള്ള കുട്ടികൾക്ക് 400 മില്ലിഗ്രാമി​െൻറ ഒരുഗുളികയുമാണ് നൽകുക. ഉച്ചഭക്ഷണത്തിനുശേഷം ഗുളിക അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് നൽകും. കുട്ടികൾ ഗുളിക കഴിച്ചതായി അധ്യാപകർ ഉറപ്പുവരുത്തണം. ഗുളിക കഴിച്ച കുട്ടികളെ നിരീക്ഷിക്കുന്നതിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീം സ്കൂളുകളിൽ പ്രവർത്തിക്കും. ഗുളിക വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫിസർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ബ്ലോക്കുതല മീറ്റിങ് നടന്നു വരുന്നതായി ഡി.എം.ഒ ഡോ. ഡി. വസന്തദാസ് അറിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സിദ്ധാർഥൻ, ആർ.സി.എച്ച് ഓഫിസർ ഡോ. ജസീറ, ഡോ. ജോബിൻ ജോസഫ്, ജില്ല മാസ് മീഡിയ ഓഫിസർ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story