Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒഴിവുകളിൽ ജോലി...

ഒഴിവുകളിൽ ജോലി അഭിമുഖം

text_fields
bookmark_border
ആലപ്പുഴ: എംപ്ലായ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിെല എംപ്ലോയബിലിറ്റി സ​െൻററിൽ സ്വകാര്യമേഖലയിലെ വിവിധ നടക്കുന്നു. ശനിയാഴ്ച രാവിലെ 10നാണ് അഭിമുഖം. ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിെല എംപ്ലോയബിലിറ്റി സ​െൻററിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. െട്രയിനിങ് അസിസ്റ്റൻറിന് എം.ബി.എ/എം.സി.എ, ഒന്നുമുതൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. െട്രയിനർ മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയറിന് ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും െട്രയിനർ മെഡിക്കൽ സെയിൽസ് റപ്രസേൻററ്റിവിന് എം.ബി.എ/ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. മാർക്കറ്റിങ് ഓഫിസർക്ക് യോഗ്യത എം.ബി.എ/ബിരുദവും ഒന്നുമുതൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. െട്രയിനർ ബ്യൂട്ടീഷ്യന് യോഗ്യത ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. സോഫ്റ്റ് സ്കിൽ െട്രയിനർ എം.ബി.എ/ഗ്രാേജ്വറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. െട്രയിനർ (സ്ത്രീകൾ) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷിൽ പരിജ്ഞാനം. പ്രായപരിധി 28 വയസ്സ്. 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും എംപ്ലോയബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് www.employabiltiycentre.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അനുവദിച്ച സമയത്ത് അതത് സ​െൻററിൽ നേരിട്ടെത്തി 250 രൂപ നൽകി രജിസ്േട്രഷൻ പൂർത്തിയാക്കണം. സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും തൊഴിൽ ദാതാക്കളായി വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0477 2230624. സ്വയം തൊഴിൽ സംരംഭം; ഉൽപന്ന പ്രദർശന വിപണന കലാമേള ആലപ്പുഴ: പട്ടികജാതി-വർഗ വികസന വകുപ്പി​െൻറയും കിർതാഡ്സി​െൻറയും സംയുക്താഭിമുഖ്യത്തിൽ ഗദ്ദിക 2017-18 പേരിൽ ഉൽപന്ന പ്രദർശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട സ്വയംതൊഴിൽ സംരംഭകരെ േപ്രാത്സാഹിപ്പിക്കാനും പരമ്പരാഗത പൈതൃക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കാനുമായാണിത്. പാരമ്പര്യ ഉൽപന്നങ്ങളുടെ ഉൽപാദനത്തിലേർപ്പെട്ട വ്യക്തികൾ, സൊസൈറ്റികൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവർക്ക് മേളയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നിർദിഷ്ട അപേക്ഷയിൽ ഉൽപന്നങ്ങളുടെ വിശദവിവരം, പൂർണ വിലാസം, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൗ മാസം 21ന് വൈകീട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫിസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം -695003 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2737218. മികച്ച അധ്യാപക-രക്ഷാകർതൃ സമിതികൾക്ക് പുരസ്കാരം പ്രഖ്യാപിച്ചു ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലയിൽ മികച്ച അധ്യാപക-രക്ഷാകർതൃ സമിതികൾക്ക് പുരസ്കാരം പ്രഖ്യാപിച്ചു. ൈപ്രമറി വിഭാഗത്തിൽ ഒന്നാംസ്ഥാനം കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂൾ (ഹരിപ്പാട് ഉപജില്ല ഒന്നാംസ്ഥാനം), രണ്ടാംസ്ഥാനം വെള്ളിയാകുളം ഗവ. യു.പി സ്കൂൾ (ചേർത്തല ഉപജില്ല രണ്ടാംസ്ഥാനം). സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം പൂങ്കാവ് എം.ഐ.എച്ച്.എസ് (ആലപ്പുഴ വിദ്യാഭ്യാസ ജില്ല ഒന്നാംസ്ഥാനം), രണ്ടാംസ്ഥാനം ഗവ. ഡി.വി ഹയർ സെക്കൻഡറി സ്കൂൾ (ചേർത്തല വിദ്യാഭ്യാസ ജില്ല രണ്ടാംസ്ഥാനം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story