Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:59 PM IST Updated On
date_range 4 Aug 2017 3:59 PM ISTഒാണക്കാലത്ത് കണിച്ചുകുളങ്ങര ക്ഷേത്രമൈതാനിയിൽ ത്രിമാന നടനവിസ്മയം
text_fieldsbookmark_border
ചേർത്തല: ത്രിമാന നടനവിസ്മയമെന്ന വ്യത്യസ്ത കലാരൂപം ഓണക്കാലത്ത് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ അവതരിപ്പിക്കും. ശ്രീനാരായണ ഗുരുവിെൻറ 163-ാമത് ജയന്തി ആഘോഷദിനമായ സെപ്റ്റംബർ ആറിന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര മൈതാനിയിലാണ് കലാവിരുന്ന്. ഗുരുദേവ തത്വദർശനം വിളംബരം ചെയ്യുന്ന 20 മിനിറ്റുള്ള ഗാനാവിഷ്കാരമാണിത്. പുരുഷന്മാർക്ക് കുത്തിയോട്ടച്ചുവടിെൻറ താളവും സ്ത്രീകൾക്ക് തിരുവാതിരച്ചുവടിെൻറ താളവും കുട്ടികൾക്ക് കുടമാറ്റത്തിെൻറ രൂപത്തിലുള്ള കലാരൂപവുമാണ് ഒരുക്കിയിട്ടുള്ളത്. 500 പുരുഷന്മാരും 750 സ്ത്രീകളും 500 കുട്ടികളും പങ്കെടുക്കും. ഒരു ശാഖ യോഗത്തിൽനിന്ന് 10 പുരുഷന്മാരും 15 സ്ത്രീകളും 10 കുട്ടികളെയും വീതമാണ് പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം മൂവായിരത്തോളം സ്ത്രീകളെ അണിനിരത്തി കണിച്ചുകുളങ്ങര യൂനിയന്‍ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് യൂനിയൻതലത്തിലും ശാഖതലത്തിലും പരിശീലനം നൽകും. രാജീവ് ആലുങ്കലാണ് ഗാനരചന നിർവഹിച്ചത്. സാബു പൊക്ലാശേരി, സ്വപ്ന ആര്യൻ, ലൈസോണ മുരളി എന്നിവരാണ് പരിശീലകർ. ആറിന് രാവിലെ 10ന് കണിച്ചുകുളങ്ങര ഗുരുപൂജ ഹാളിൽ പരിശീലനത്തിന് തുടക്കംകുറിക്കും. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം കുട്ടനാട്: കർഷകരുടെ രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കർഷക കോൺഗ്രസ് ജില്ല സമരസംഗമം നെടുമുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൃഷിഭവൻതലത്തിലും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിലേക്കും മാർച്ചും ധർണയും നടത്താൻ കർഷക നേതൃസംഗമം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ജോർജ് കാരാച്ചിറ അധ്യക്ഷത വഹിച്ചു. എം.എൻ. ചന്ദ്രപ്രകാശ്, അലക്സ് മാത്യു, മുഞ്ഞനാട് രാമചന്ദ്രൻ, മാത്യു ചെറുപറമ്പൻ, ജോജി ചെറിയാൻ, കെ. വേണുഗോപാലൻ, കെ.പി. ബൈജു, ജോസഫ് ചേക്കോട്, വി.കെ. സേവ്യർ, പി.ടി. സ്കറിയ, ചിറപ്പുറത്ത് മുരളി, ബിജു വലിയവീടൻ, കെ.ജി.ആർ. പണിക്കർ, സിബി മൂലക്കുന്നം, കെ. സജീവ്, കെ.കെ. മാധവൻ, എം.കെ. സുധാകരൻ, സിബി സജി, എ.കെ. ഷംസുധൻ, ബീന മോഹനൻ, ശ്രീദേവി സോമൻ, ഷംല കരുവാറ്റ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story