Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:59 PM IST Updated On
date_range 4 Aug 2017 3:59 PM ISTഇന്ത്യയെ ആര്‍ക്കും തീറെഴുതാന്‍ അനുവദിക്കില്ല ^ഹൈദരലി ശിഹാബ് തങ്ങള്‍
text_fieldsbookmark_border
ഇന്ത്യയെ ആര്‍ക്കും തീറെഴുതാന്‍ അനുവദിക്കില്ല -ഹൈദരലി ശിഹാബ് തങ്ങള്‍ കൊച്ചി: ഇന്ത്യയെ ഒരുശക്തിക്കും തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി ലാ കോവിവെന്‍സിയ കാമ്പയിെൻറ ഭാഗമായി 'ഇന്ത്യ ആരുടേതാണ്' ശീര്‍ഷകത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ കരുത്തും ശക്തിയുമായി വര്‍ത്തിക്കുന്ന മതനിരപേക്ഷതയും ജനാധിപത്യ സംവിധാനവും മോദി ഭരണത്തില്‍ കനത്ത ഭീഷണി നേരിടുകയാണ്. രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവുമില്ലെന്ന പ്രഖ്യാപനത്തില്‍ ഏറെ മനംനൊന്തവരായിരുന്നു സംഘ്പരിവാര്‍ ശക്തികള്‍. മതനിരപേക്ഷതയുടെ ആധാരശിലകളില്‍ വിള്ളലുണ്ടാക്കാന്‍ അവര്‍ അന്നേ ശ്രമിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചാണ് അവര്‍ ആ ശ്രമത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് അവര്‍ നടത്തിയ ഓരോ നീക്കവും ഇന്ത്യയുടെ ബഹുസ്വരത തകര്ക്കുംവിധത്തിലായിരുന്നു. വര്ഗീയതക്കെതിരുയുള്ള മറുമരുന്ന് പ്രതിവര്ഗീയതയല്ല. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള പ്രതിഷേധം മാത്രമാണ് അഭികാമ്യം. കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ഹര്‍ത്താലും മാര്‍ച്ചും നടത്തുന്നത് വിരോധാഭാസമാണ്. ഇസ്ലാമിക ശരീഅത്തിനെതിരായി സുപ്രീംകോടതി വിധി വന്നപ്പോള്‍പോലും ലീഗ് വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഭരണഘടനയും ഖുര്‍ആനും കൈയിലേന്തി പാര്‍ലമെൻറില്‍ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുനില്‍ പി. ഇളയിടം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സനീഷ് ഇളയേടത്ത്, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ വിഷയാവതരണം നടത്തി. എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.പി. അബ്ദുല്‍ ഖാദര്‍, ജന. സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ. സമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story