Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:59 PM IST Updated On
date_range 4 Aug 2017 3:59 PM ISTപ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്: തീരുമാനം സ്വാഗതാര്‍ഹം ^ഡോ. ഷംഷീര്‍ വയലില്‍
text_fieldsbookmark_border
പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്: തീരുമാനം സ്വാഗതാര്‍ഹം -ഡോ. ഷംഷീര്‍ വയലില്‍ കൊച്ചി: പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള നിർദേശം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച വി.പി.എസ് ഹെല്‍ത്ത് കെയര്‍ എം.ഡിയും സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള ആദ്യപടിയാണിതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം യാഥാര്‍ഥ്യമാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരണം. പാര്‍ലമെൻറിെൻറ അടുത്ത സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം വോട്ടര്‍പട്ടികയില്‍ പേരുള്ള 60 ലക്ഷം പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നും 15 വര്‍ഷം മുമ്പ് വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിഷയം ഏറ്റെടുത്ത ഡോ. ഷംഷീര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതിനാൽ പ്രവാസികളുടെ പ്രശ്‌നങ്ങളോട് രാഷ്ട്രീയക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story