Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റുഡൻറ് നഴ്‌സസ്...

സ്​റ്റുഡൻറ് നഴ്‌സസ് അസോ. സംസ്ഥാന സമ്മേളനവും കലോത്സവവും

text_fields
bookmark_border
കൊച്ചി: സ്റ്റുഡൻറ് നഴ്‌സസ് അസോസിയേഷ‍​െൻറ 54ാമത് സംസ്ഥാന സമ്മേളനവും കലോത്സവും വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചിയില്‍ നടക്കും. എറണാകുളം കലൂര്‍ റിന്യൂവല്‍ സ​െൻററില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്റ്റുഡൻറ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡൻറ് ഡോ. പ്രഫ. റോയ് കെ. ജോര്‍ജ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സംഘടനയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലായി 1500ല്‍ പരം വിദ്യാര്‍ഥികൾ സംസ്ഥാന കലോത്സവമായ ധനക് 2017ല്‍ പങ്കെടുക്കും. നാലുവേദികളിലായിരിക്കും മത്സരങ്ങള്‍. വിജയികള്‍ക്ക് ഒക്ടോബറില്‍ ആന്ധ്രയില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ പങ്കെടുക്കാം. കലാതിലകം, കലാപ്രതിഭ, മികച്ച പ്രകടനം കാഴ്ചെവക്കുന്ന മേഖല, മികച്ച നഴ്‌സിങ് സ്ഥാപനം ഏവരെയും തെരഞ്ഞെടുക്കും. അഞ്ചിന് സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. നഴ്‌സിങ് പാസായി രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനുശേഷവും ട്രെയിനിയായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുന്നതിന് നിലപാട് സ്വീകരിക്കണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെടും. വാര്‍ത്തസമ്മേളനത്തില്‍ സ്റ്റുഡൻറ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ഉപദേശകന്‍ ഡി. അനീഷ്, വൈസ് പ്രസിഡൻറ് അഭിഷേക് ജി.എസ്, മധ്യമേഖല സെക്രട്ടറി ഡോണ ഏലിയാസ്, മധ്യമേഖല വൈസ്പ്രസിഡൻറ് ഹരിത ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story