Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:56 PM IST Updated On
date_range 4 Aug 2017 3:56 PM ISTമെഴുകുതിരി കത്തിച്ചും റീത്തുെവച്ചും പ്രതിഷേധിച്ചു
text_fieldsbookmark_border
കോതമംഗലം: നഗരത്തിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗൺ യൂനിറ്റിെൻറ നേതൃത്വത്തിൽ പി.ഒ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപം . പ്രകടനം നടത്തിയ ശേഷമാണ് പ്രവർത്തകർ റീത്ത് സമർപ്പിച്ചത്. ബ്ലോക്ക് കമ്മിറ്റി അംഗം ജിയോ പയസ് ഉദ്ഘാടനം ചെയ്തു. സി.എസ്. ജോണി, എൽസൺ വി. സജി, കെ.പി. ഷിനു, പി.എച്ച്. ഷിയാസ്, ബിബിൻ ജോസ് എന്നിവർ സംസാരിച്ചു കർഷക കോൺഗ്രസ് പ്രവർത്തക യോഗം കോതമംഗലം: ഗ്രാമീണ മേഖലയിൽ സ്ഥിരം തൊഴിലായി സ്വീകരിച്ചിട്ടുള്ള വനിതകൾ അടക്കമുള്ള ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾെപ്പടുത്തുമെന്ന പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രവർത്തക യോഗം. വർധിപ്പിച്ച വളം വില കുറക്കുക, കർഷക പെൻഷൻ കുടിശ്ശിക അടക്കം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാൻ, റോയി കെ. പോൾ, ജയിംസ് കോറമ്പേൽ, ജോർജ് ഏളാമറ്റം, എം.എം. ഷംസുദ്ദീൻ, എം.കെ. രഘു, ഏലിയാസ് പുളിയ്ക്കക്കുടി, ടി.എ. ജോർജ്, വർഗീസ് അമൻകുളം, സി.ടി. അയ്യപ്പൻ, ബൈജു ജേക്കബ്, മാത്യു കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story