Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:53 PM IST Updated On
date_range 4 Aug 2017 3:53 PM ISTനെടുമ്പാശ്ശേരി കള്ളനോട്ട് കേസ്: 19ന് കുറ്റം ചുമത്തും
text_fieldsbookmark_border
കൊച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിെൻറ കൂട്ടാളി ഉൾപ്പെട്ട നെടുമ്പാശ്ശേരി കള്ളനോട്ട് കേസിൽ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ആഗസ്റ്റ് 19ന് കുറ്റം ചുമത്തും. വിചാരണ നടപടി ആരംഭിക്കുന്നതിെൻറ മുന്നോടിയായാണ് കുറ്റം ചുമത്തുന്നത്. ദാവൂദ് സംഘാംഗമായ മുംബൈ സ്വദേശി അഫ്താബ് ബട്കിയാണ് കേസിലെ പ്രധാന പ്രതി. ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാളെ ഒഴിവാക്കി അറസ്റ്റിലായ നാലു പ്രതികൾക്കെതിരെയാണ് വിചാരണ തുടങ്ങുന്നത്. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശിയായ ആബിദ് (38), കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ (48), മലപ്പുറം വണ്ടൂർ കരുവാരകുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുൽ സലാം (35) പോണ്ടിച്ചേരി സ്വദേശി ആൻറണി ദാസ് (63) എന്നിവരാണ് വിചാരണ നേരിടുന്നത്. നെടുമ്പാശ്ശേരി വഴി 2013 ജനുവരി 26ന് 9,75,000 രൂപയുടെ കള്ളനോട്ട് കടത്തിയെന്നാണ് ആരോപണം. ദുബൈയിൽനിന്ന് വരുകയായിരുന്ന ആബിദ് ചുള്ളികുളവനെ 500െൻറ 1950 കള്ളനോട്ടുമായി കസ്റ്റംസ് പിടികൂടിയതോടെയാണ് കള്ളനോട്ട് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. പിടികൂടിയ പണം പാകിസ്താനിൽ അച്ചടിച്ചശേഷം യു.എ.ഇയിലെ വിവിധ ഏജൻറുമാർ വഴി കേരളത്തിലേക്ക് എത്തിച്ചതായാണ് എൻ.ഐ.എ പറയുന്നത്. നോട്ട് വിതരണത്തിലെ മുഖ്യസൂത്രധാരനായ അഫ്താബ് ബട്കിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story