Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ജി.പിക്ക് തലവേദനയായ...

ഡി.ജി.പിക്ക് തലവേദനയായ ദിലീപ് ആരാധകൻ ഒടുവിൽ കുടുങ്ങി

text_fields
bookmark_border
ആലുവ: ഡി.ജി.പിക്ക് തലവേദനയായി മാറിയ ദിലീപ് ആരാധകൻ ഒടുവിൽ കുടുങ്ങി. നടിയെ ആക്രമിച്ച കേസിൽ യഥാർഥത്തിൽ ആർക്കാണ് പരാതിയെന്ന് ചോദിച്ച് ഡി.ജി.പിയെ പലവട്ടം വിളിച്ച യുവാവാണ് പൊലീസ് പിടിയിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് പിന്നീട് വിട്ടയച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി നിഷാദിനെയാണ് ഡി.ജി.പിയുടെ നിർദേശപ്രകാരം ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയെ പീഡിപ്പിച്ച കേസിൽ ആരാണ് പരാതിക്കാരൻ എന്നാണ് നിഷാദിന് അറിയേണ്ടിയിരുന്നത്. മാനസിക ദൗർബല്യം പ്രകടിപ്പിച്ചിരുന്ന ഇയാൾ ഡി.ജി.പിയുടെ മൊെബെൽ നമ്പറിൽ പലവട്ടം വിളിച്ചിരുന്നു. കടുത്ത ദിലീപ് ആരാധകനായ നിഷാദിന് പരാതി പൊലീസിനാണോ നടിക്കാണോ എന്നാണ് അറിയേണ്ടിയിരുന്നത്. ശല്യമായപ്പോൾ ഡി.ജി.പി ആലുവ പൊലീസിനോട് ആളെ കണ്ടെത്താനും ശാസിച്ചശേഷം വിട്ടയക്കാനും നിർദേശിച്ചു. മൊബൈൽ നമ്പർ നിരീക്ഷിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻറീരിയർ ഡെക്കറേഷൻ ജോലിക്കാരനായ യുവാവ് ഭാര്യ പിണങ്ങിപ്പോയതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. പിടിയിലായപ്പോഴും ഇയാൾ ഇതേ ചോദ്യം പൊലീസിനോടും ആവർത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story