Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:53 PM IST Updated On
date_range 4 Aug 2017 3:53 PM ISTഎൻ.സി.സി കാഡറ്റുകൾ ആശുപത്രിക്ക് കിടക്കകൾ നൽകി
text_fieldsbookmark_border
പിറവം: സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ എൻ.സി.സി കാഡറ്റുകൾ പിറവം താലൂക്ക് ആശുപത്രിക്ക് കിടക്കകൾ നൽകി. നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് വിതരണോദ്ഘാടനം നിർവഹിച്ചു. വികാരി ജനറൽ വർഗീസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ അയിഷ മാധവൻ, കൗൺസിലർമാരായ ജിൽസ് പെരിയപ്പുറം, മെബിൻ ബേബി, അരുൺ കല്ലറക്കൽ, തമ്പി പുതുവാക്കുന്നേൽ, അജേഷ് മനോഹരൻ, നീതു സിജോ, പിറവം െഎ.ടി.െഎ ഡയറക്ടർ സുനിൽ മാരാങ്കണ്ടം, പ്രധാനാധ്യാപകൻ ദാനിയേൽ തോമസ്, എം.എം. ലില്ലി, പി.സി. വർഗീസ്, എൻ.സി.സി ഒാഫിസർ പി.പി. ബാബു എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ റാലി നടത്തി പിറവം: പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി സ്ഥാപക ദിനാചരണത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. ഹെഡ്മാസ്റ്റർ കെ.വി. ബാബു ഫ്ലാഗ്ഒാഫ് ചെയ്തു. ലഹരിവിരുദ്ധ സെമിനാറിൽ പിറവം എസ്.െഎ കെ.കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. കമ്യൂണിറ്റി പൊലീസ് ഒാഫിസർ ബിജു എം. പോൾ, ബിജു േതാമസ്, കെ.വി. ബിനി, കെ.എം. കവിത, പി.ജെ. പുഷ്പലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story