Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:50 PM IST Updated On
date_range 4 Aug 2017 3:50 PM ISTഫാ. മാര്ട്ടിന് വാഴച്ചിറയുടെ സംസ്കാരം ഇന്ന്
text_fieldsbookmark_border
കുട്ടനാട്: സ്കോട്ട്ലന്‍ഡില്‍ മരിച്ച ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറയുടെ സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച നടക്കും. ഫാ. മാര്ട്ടിന് വികാരിയായി സേവനമനുഷ്ഠിച്ച ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ എട്ടുമുതല്‍ മൃതദേഹം പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. 8.30ന് ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന ശുശ്രൂഷ നടക്കും. 11ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിെൻറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. വ്യാഴാഴ്ച ഒമ്പേതാടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സി.എം.ഐ സഭയിലെ വൈദികര്‍ ഏറ്റുവാങ്ങി. രണ്ടുമണിയോടെ ഫാ. മാര്‍ട്ടിെൻറ വസതിയായ പുളിങ്കുന്ന് വാഴച്ചിറ ഭവനത്തില്‍ പൊതുദര്‍ശനത്തിന് െവച്ചു. വൈകീേട്ടാടെ പൊതുദര്‍ശനത്തിനും മതപരമായ ചടങ്ങുകള്‍ക്കുംശേഷം മൃതദേഹം ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നൂറുകണക്കിനാളുകളാണ് ഫാ. മാര്ട്ടിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. പിതാവ്: തോമസ് സേവ്യര്‍ വാഴച്ചിറ (മാമച്ചന്). മാതാവ്: പരേതയായ മോനിമ്മ സഹോദരങ്ങള്‍: ജയമ്മ, ലാലിച്ചന്‍, ജോച്ചന്, തങ്കച്ചന്, റോസമ്മ, റീത്താമ്മ, പരേതയായ ആന്‍സമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story