Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:50 PM IST Updated On
date_range 4 Aug 2017 3:50 PM ISTകഴുത്തിൽ കത്തിവെച്ച് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർകൂടി പിടിയിൽ
text_fieldsbookmark_border
പിറവം: കഴുത്തിൽ കത്തിവെച്ച് വീട്ടമ്മയുടെയും മകളുടെയും സ്വർണാഭരണങ്ങൾ കവരുകയും പണം മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപ്രതികൾകൂടി പിടിയിൽ. തമിഴ്നാട്ടിലെ തേനിക്കടുത്ത് ബോഡിനായ്കനൂർ ഉത്തമപാളയം തേവർ കോളനിയിൽ ചന്ദന മാരിയമ്മ കോവിൽ തെരുവ് സ്വദേശികളും അയൽവാസികളുമായ നാഗരാജൻ(27) നാഗരാജൻ (29) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരപ്പ് ജങ്ഷനുസമീപം ജൂൺ 30നാണ് സംഭവം. കോലാേട്ടൽ ഒാലിക്കൽ പുത്തൻപുരയിൽ ശാന്തിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മകളുടെ കഴുത്തിൽ കത്തിവെച്ച് ഭയപ്പെടുത്തി ഇരുവരുടെയും സ്വർണാഭരണങ്ങൾ ഉൗരി വാങ്ങുകയും അലമാര തുറന്ന് പണം അപഹരിക്കുകയും ചെയ്യുകയായിരുന്നു. മുഖ്യപ്രതിയും മോഷണത്തിെൻറ സൂത്രധാരകനുമായ കനകരാജിനെ ജൂെലെ 16ന് അറസ്റ്റ് ചെയ്തിരുന്നു. കത്തി മൂർച്ച കൂട്ടുന്ന ചാണയും ആക്രി വ്യാപാരം നടത്തിയും പകൽ വീടുകളിൽ നിരീക്ഷണം നടത്തി പുരുഷന്മാർ വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തി വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കടന്ന് മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. കൊണ്ടോട്ടി മാർക്കറ്റിനുസമീപത്തുനിന്ന് പിടിയിലായ പ്രതികളെ വ്യാഴാഴ്ച വൈകീട്ട് തെളിവെടുപ്പിന് പിറവത്തെത്തിച്ചു. പിറവം എസ്.െഎ കെ. വിജയൻ, ബിജു ജോൺ, അനിൽകുമാർ, കലാധരൻ, ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story