Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:48 PM IST Updated On
date_range 4 Aug 2017 3:48 PM ISTപുറമ്പോക്ക് ഭൂമി കൈയേറ്റം: പ്രത്യേക സ്ക്വാഡ് അളന്ന് തിട്ടപ്പെടുത്തും
text_fieldsbookmark_border
ആലങ്ങാട്: കരുമാല്ലൂരിൽ പെരിയാറിെൻറ തീരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റം അളന്ന് തിട്ടപ്പെടുത്താൻ പ്രത്യേക സർവേ സ്ക്വാഡിനെ നിയമിക്കും. കൈയേറ്റ ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന പ്രക്രിയ ദുഷ്കരമായതിനാൽ പ്രത്യേക സർവേ സംഘത്തെ നിയമിക്കാൻ കലക്ടർക്കും ജില്ല സർവേ സുപ്രണ്ടിനും അപേക്ഷ നൽകിയിട്ടുണ്ടെന്ന് പറവൂർ തഹസിൽദാർ അബ്ദുൽ നാസർ പറഞ്ഞു. കരുമാല്ലൂർ പഞ്ചായത്ത് പരിധിയിൽ നടന്നിട്ടുള്ള കൈയേറ്റം സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നൂറേക്കറിലധികം പുറമ്പോക്ക് ഭൂമി കൈയേറിയതായാണ് കണക്കാക്കിയിട്ടുള്ളത്. ഇവയെ സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി അറിയിക്കാനാണ് നിർദേശം. വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് മുഴുവൻ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ദിലീപിെൻറ കുന്നുകര പഞ്ചായത്തിലെ ഭൂമിയിൽ ഉപഗ്രഹ സർവേ നടത്താൻ കലക്ടർക്ക് അപേക്ഷ കൈമാറിയിട്ടില്ലെന്നും തഹസിൽദാർ പറഞ്ഞു. സർവേ നടപടി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് മേനാച്ചേരി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story