Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുറ്റിപ്പാടം റോഡ്...

കുറ്റിപ്പാടം റോഡ് കമ്പനിയുടമകൾ നന്നാക്കണമെന്ന് ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
കുറ്റിപ്പാടം റോഡ് കമ്പനിയുടമകൾ നന്നാക്കണമെന്ന് -മന്ത്രി ജി. സുധാകരൻ പെരുമ്പാവൂർ: 20 വർഷമായി അറ്റകുറ്റപ്പണി നടത്താതെ തകർന്ന് പൂർണമായും കുണ്ടുംകുഴിയുമായി കിടക്കുന്ന തോട്ടപ്പാടൻപടി--പുളിയാമ്പിള്ളി റോഡ് കമ്പനിയുടമകൾ നന്നാക്കണമെന്ന് മന്ത്രി ജി. സുധാകരൻ. റോഡ് തകർന്നതി​െൻറ മുഴുവൻ ഉത്തരവാദിത്തവും കമ്പനിയുടമകൾക്കാണെന്നും അതുകൊണ്ട് റോഡ് സഞ്ചാരയോഗ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇതുസംബന്ധിച്ച ഉത്തരവ് പൊതുമരാമത്ത് വകുപ്പ് എൻജിനീയർക്ക് കൈമാറി. റോഡ് നിർമിക്കാൻ കമ്പനിയുടമകൾ വിമുഖത കാട്ടിയാൽ അവർക്കെതിരെ ഹൈവേ സംരക്ഷണ നിയമപ്രകാരം ക്രിമിനൽ കുറ്റം ചുമത്താൻ ചീഫ് എൻജിനീയർക്കും എക്സിക്യൂട്ടിവ് എൻജിനീയർക്കും നിർദേശം നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിന് സഹകരിക്കാത്ത കമ്പനികളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്തിന് നിർദേശം നൽകാൻ ഇതുസംബന്ധിച്ച് തിരുവന്തപുരത്ത് നടന്ന യോഗത്തിൽ ധാരണയായി. കുറ്റിപ്പാടം മേഖലയിൽ 31 പ്ലൈവുഡ് കമ്പനികളും മൂന്ന് ഹോളോബ്രിക്സ് യൂനിറ്റും ഒരു കൃത്രിമ മണൽ നിർമാണ യൂനിറ്റുമാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനികളിലേക്ക് പോകുന്ന ഭാരവാഹനങ്ങളാണ് റോഡ് തകർത്തതെന്ന് നേരത്തേ മുതൽ ആരോപണമുണ്ട്. 8.4 ടൺ ഭാരവാഹനങ്ങൾ മാത്രം സഞ്ചരിക്കാൻ അനുമതിയുള്ള റോഡിലൂടെ 30 മുതൽ 40 ടൺവരെയുള്ള വാഹനങ്ങളാണ് സ്ഥിരമായി സഞ്ചരിക്കുന്നത്. റോഡ് പൂർണമായി തകർന്നതിന് ശേഷം കുറ്റിപ്പാടം ഭാഗത്തേക്ക് ഓട്ടറിക്ഷയോ സ്കൂൾ ബസുകളൊ എത്താത്ത സ്ഥിതിയാണ്. പെരുമ്പാവൂർ മേഖയിലെ പന്ത്രണ്ടോളം സ്കൂളുകളിൽ പഠിക്കുന്ന നൂറിലധികം കുട്ടികൾ ഈ ഭാഗത്തുണ്ട്. അവർക്ക് സൈക്കിളിൽപോലും സ്കൂളിലേക്ക് പോകാൻ സാധിക്കുന്നില്ല. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രധാനമന്ത്രി ഉൾെപ്പടെയുള്ളവർക്ക് കത്തയച്ചിരുന്നു. 2013 സെപ്റ്റംബറിൽ റോഡ് നിർമാണത്തിന് ഒരുകോടി 98 ലക്ഷം രൂപക്ക് കരാർ നൽകിയതാണ്. എന്നാൽ, മൂന്ന് കൊല്ലം കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെ തുടർന്ന് പൊതുപ്രവർത്തകനായ അല്ലപ്ര കണ്ടത്തിൽ തോമസ് കെ. ജോർജ് മനുഷ്യാവകാശ കമീഷെനയും ലോക് അദാലത്തിനെയും സമീപിച്ച് ഉത്തരവ് നേടിയതിന് ശേഷമാണ് ഡിസംബറിൽ പണി ആരംഭിച്ചത്. ചില സമ്മർദങ്ങളെത്തുടർന്ന് പുളിയാമ്പിള്ളിയിലെ ആൾവാസമില്ലാത്ത ഭാഗത്ത് റോഡ് പണിതതിനെത്തുടർന്ന് ആക്ഷേപങ്ങളുണ്ടായി. അറ്റകുറ്റപ്പണി നടത്തി ഏറെ നാൾ കഴിയുംമുമ്പ് റോഡ് തകർന്നതിനെതിരെ വിജിലൻസിൽ പരാതിയുമുണ്ട്. നിരവധി സമരങ്ങൾക്കൊടുവിലാണ് മന്ത്രിയുൾെപ്പടെ വിഷയത്തിൽ ഇടപ്പെട്ടിരിക്കുന്നത്. സർക്കാറിൽ ഫണ്ടില്ലാത്തതിനാൽ നിലവിൽ തുക അനുദിക്കാൻ നിവൃത്തിയില്ലെന്നും അടുത്ത ബജറ്റിൽ തുക അനുവദിക്കാമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറും മുൻകൈ എടുത്ത് കമ്പനിയുടമകളെ വിളിച്ചുചേർത്ത് റോഡ് പണി നടത്താൻ മന്ത്രി ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ എം.എൽ.എ അടുത്ത ദിവസം കമ്പനിയുടമകളുടെ യോഗം വിളിക്കുമെന്നറിയുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം കഴിഞ്ഞ ദിവസം റോഡ് പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story