Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:41 PM IST Updated On
date_range 4 Aug 2017 3:41 PM ISTഉദ്ഘാടനം മാറ്റി
text_fieldsbookmark_border
കൊച്ചി: ശനിയാഴ്ച നടത്താനിരുന്ന കെ.എം.ഇ.എ എൻജിനീയറിങ് കോളജ് ഒാഡിറ്റോറിയം ഉദ്ഘാടനം സാേങ്കതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് അറിയിച്ചു. പരിശീലനക്ലാസ് തുടങ്ങി കൊച്ചി: കൊച്ചിൻ സ്വരരാഗ് ഒാർക്കസ്ട്ര ആൻഡ് സ്കൂൾ ഒാഫ് മ്യൂസിക്സിെൻറ നേതൃത്വത്തിൽ കരോക്കെ ഗാനപരിശീലനം ആരംഭിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം എൻ.എസ്.എസ് മഹിള സമാജം ഹാളിൽ എല്ലാ ശനിയാഴ്ചയും വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയാണ് ക്ലാസ്. പിന്നണി ഗായകൻ കലാഭവൻ ബിനു ദാമോദരനാണ് ക്ലാസ് നയിക്കുന്നത്. ഫോൺ: 9496451367. നിർമാണ തൊഴിലാളി ക്ഷേമബോർഡ് സെസ് കുടിശ്ശിക പിരിക്കണം കൊച്ചി: നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സെസ് കുടിശ്ശിക പിരിച്ചെടുക്കാൻ നടപടിയെടുക്കണമെന്ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.വി പുരം രാജു ആവശ്യപ്പെട്ടു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സെസ് കുടിശ്ശികയായി 400 കോടിയിലധികം രൂപയാണ് ക്ഷേമനിധി ബോർഡിൽ ലഭിക്കാനുള്ളത്. പുതിയ നിർമാണപ്രവർത്തനങ്ങളുടെ പ്ലാൻ പാസാക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം സെസ് തുകയും സ്വീകരിക്കുന്ന രീതിയാണ് തമിഴ്നാട്ടിലടക്കം നടന്നുവരുന്നത്. ഇൗ രീതി കേരളത്തിലും നടപ്പിൽവരുത്തിയാൽ കുടിശ്ശിക ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story