Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് പദ്ധതി:​ നഗരസഭ...

ലൈഫ് പദ്ധതി:​ നഗരസഭ പട്ടിക അപാകത നിറഞ്ഞത് ^സൺറൈസ്​ കൊച്ചി

text_fields
bookmark_border
ലൈഫ് പദ്ധതി: നഗരസഭ പട്ടിക അപാകത നിറഞ്ഞത് -സൺറൈസ് കൊച്ചി കൊച്ചി: 'എല്ലാവർക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സർക്കാർ വിഭാവന ലൈഫ് മിഷൻ പദ്ധതിക്കായി നഗരസഭ തയാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക അപാകത നിറഞ്ഞതാണെന്ന് സോളിഡാരിറ്റി നേതൃത്വത്തിലുള്ള സൺറൈസ് കൊച്ചി. സർക്കാറി​െൻറ ഭൂരഹിത പദ്ധതി പ്രകാരം മട്ടാഞ്ചേരി മേഖലയിൽ മാത്രം 5250 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ പകുതിപോലും ഉൾപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാറി​െൻറ സ്മാർട്ട് സിറ്റി മിഷൻ പ്രോജക്ടിൽ നഗരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മുഖ്യഘടകങ്ങളിലൊന്നായിരുന്നു ചേരിനിർമാർജനം. ആദ്യഘട്ടത്തിൽ കൊച്ചി നഗരം തെരഞ്ഞെടുക്കപ്പെടാൻ സമർപ്പിച്ച പദ്ധതിരേഖയിൽ കേരളത്തിലെ ഏറ്റവും വലിയ ചേരി മട്ടാഞ്ചേരി മേഖലയാണെന്നും 7000ത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായി കഴിയുന്നുണ്ടെന്നും നഗരസഭ രേഖപ്പെടുത്തിയിരുന്നു. മട്ടാഞ്ചേരി മേഖലയിൽ ഭവനരഹിതർക്കായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും പദ്ധതിരേഖയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭവനരഹിതർക്ക് ഗുണം ലഭിക്കേണ്ട ഘട്ടം എത്തിയപ്പോൾ നഗരസഭ പട്ടികയിൽനിന്ന് അവരെ പുറന്തള്ളി. മട്ടാഞ്ചേരി മേഖലയിലെ മുഴുവൻ ഭവനരഹിതരെയും ഉൾപ്പെടുത്തി പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്ന് സൺറൈസ് കൊച്ചി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയുടെ തുടക്കത്തിൽ സർവേ നടപടികൾ കാര്യക്ഷമമായി നടത്തിയില്ല എന്ന ആക്ഷേപം ഉണ്ടായിരുന്നു. കേന്ദ്ര സർക്കാറി​െൻറ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളെ മാത്രമാണ് ലൈഫ് പദ്ധതിക്കായി സർേവ നടത്തിയിരുന്നത്. സർക്കാറി​െൻറ സീറോ ലാൻഡ്ലെസ് പദ്ധതി ഗുണഭോക്താക്കളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നില്ല. ഇവരിൽ ഒരാൾക്ക് പോലും സീറോ ലാൻഡ്ലെസ് പദ്ധതിപ്രകാരം ഭൂമി ലഭിച്ചിട്ടില്ല. ഡിവിഷനിലെ വീടുകൾ കയറി ലൈഫ് മിഷൻ പദ്ധതിയുടെ സർവേ നടത്തണമെന്നാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ, മിക്ക ഡിവിഷനിലും പ്രത്യേക സ്ഥലത്തേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തിയാണ് സർേവ നടത്തിയത്. ഇതുമൂലം ഭൂരിഭാഗം ജനങ്ങളും പദ്ധതി അറിയാതെ പോയിട്ടുണ്ട്. സംസ്ഥാന സർക്കാറും ഇതര രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സൺറൈസ് കൊച്ചി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story