Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ- പൊതുമരാമത്ത്...

നഗരസഭ- പൊതുമരാമത്ത് തര്‍ക്കം; വിവാദ സ്ഥലത്ത് കലക്ടറുടെ സന്ദര്‍ശനം

text_fields
bookmark_border
കാക്കനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ തര്‍ക്കത്തിലുള്ള സ്ഥലം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല സന്ദര്‍ശിച്ചു. പൊതുമാരാമത്ത് വകുപ്പി​െൻറ പരാതി പരിഗണിച്ചാണ് സന്ദര്‍ശനം. നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിനും അടച്ചിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ഇടക്കുള്ള സ്ഥലത്തെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. സ്ഥലം സംബന്ധിച്ച് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ പൊതുമരാമത്തി​െൻറ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനല്‍ ഓഫിസ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന സ്ഥലം സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പൊതുമരാമത്ത്, നഗരസഭ ഉദ്യോഗസ്ഥരും കലക്ടറെ അനുഗമിച്ചിരുന്നു. ആറുമാസം മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയ റവന്യൂ അധികൃതരെ നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനുവി​െൻറ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ തടഞ്ഞതോടെ തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് വിടുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ കോടികള്‍ വിലമതിക്കുന്ന പൊതുമരാമത്തി​െൻറ കൈവശമുണ്ടായിരുന്ന സ്ഥലത്തില്‍നിന്ന് 50 സ​െൻറ് വിട്ടുനല്‍കിയതില്‍ നഗരസഭ 40 സ​െൻറില്‍ ബഹുനില ഷോപ്പിങ് കോംപ്ലക്‌സും പത്ത് സ​െൻറില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും നിര്‍മിച്ചതാണെന്നും ബാക്കിയുള്ള സ്ഥലം വകുപ്പിന് അവകാശപ്പെട്ടതാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കലക്ടറോട് വിശദീകരിച്ചു. സര്‍വേ നടപടികള്‍ നഗരസഭ തടസ്സപ്പെടുത്തിയതിനാല്‍ അളന്ന് തിട്ടപ്പെടുത്താനായില്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. പൊതുമരാമത്ത് നിര്‍ദിഷ്ട സ്ഥലത്ത് ആദ്യം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ക്കുവേണ്ടി കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചപ്പോഴാണ് നഗരസഭ അവകാശവാദമുന്നയിച്ചത്. തര്‍ക്കം രൂക്ഷമായിരിക്കെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ നഗരസഭ ഒരുകോടി ചെലവില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തിയിരുന്നു. പൊതുമരാമത്ത് അധികൃതര്‍ വിവാദ സ്ഥലത്ത് വകുപ്പി​െൻറതന്നെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനല്‍ ഓഫിസ് നിര്‍മിക്കാന്‍ അനുമതി വാങ്ങുകയായിരുന്നു. 1.10 കോടി ചെലവില്‍ ഇരുനില കെട്ടിട നിര്‍മാണമാണ് ലക്ഷ്യം. കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നുവെങ്കിലും പി.ഡബ്ല്യു.ഡിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പൊതുമരാമത്ത് എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാര്‍ അംഗീകാരം നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story