Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:41 PM IST Updated On
date_range 4 Aug 2017 3:41 PM ISTക്രിമിനലുകൾക്ക് താവളമായി കാമ്പസുകളെ എസ്.എഫ്.ഐ മാറ്റുന്നു ^എ.െഎ.വൈ.എഫ്
text_fieldsbookmark_border
ക്രിമിനലുകൾക്ക് താവളമായി കാമ്പസുകളെ എസ്.എഫ്.ഐ മാറ്റുന്നു -എ.െഎ.വൈ.എഫ് കളമശ്ശേരി: ക്രിമിനലുകൾക്ക് സുരക്ഷിത താവളമായി കാമ്പസുകളെ എസ്.എഫ്.ഐ മാറ്റുന്നത് നേതൃത്വം തിരിച്ചറിയണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. അരുൺ. കൊച്ചി സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ കുസാറ്റ് യൂനിറ്റ് സംഘടിപ്പിച്ച സംഘടന സ്വാതന്ത്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൽക്കാലിക നേട്ടത്തിന് ക്രിമിനലുകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ഇടത് വിരുദ്ധ ചേരിക്ക് ഗുണം ചെയ്യുമെന്നും ഇത് മതേതര ശക്തികളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് െഷെക്ക് നിഹാൽ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി. കരീം, ജില്ല സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ജയദീപ്, ജില്ല വൈസ് പ്രസിഡൻറ് ടി.എൻ. ഷെനിൻ, മണ്ഡലം പ്രസിഡൻറ് സക്കീർ ആഞ്ഞലിമൂട്ടിൽ, അൻഷുൽ പാനായിക്കുളം, അഫ്സൽ എടയാർ, അൻസിൽ എന്നിവർ പെങ്കടുത്തു. സെക്രട്ടറി ഫാസിൽ അലി സ്വാഗതവും നിവേദ് നന്ദിയും പറഞ്ഞു. Captio: ec1 AIYF എ.ഐ.വൈ.എഫ് സംഘടിപ്പിച്ച സംഘടന സ്വാതന്ത്ര്യസദസ്സ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു തുടർവിദ്യാഭ്യാസ കലോത്സവം ഏലൂർ: നഗരസഭ തുടർവിദ്യാഭ്യാസ കലോത്സവം ചെയർപേഴ്സൻ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മെറ്റിൽഡ ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.എ. ജയിംസ് സമ്മാനദാനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.ഡി. സുജിൽ, ചന്ദ്രമതി കുഞ്ഞപ്പൻ, കൗൺസിലർമാരായ മഞ്ജു മേനോൻ, റഹീമ ബിജി, പി.എം. അബൂബക്കർ, ജാസ്മിൻ, സാക്ഷരത അധ്യാപകരായ മാധവൻകുട്ടി, ബിജു, സദഖത്ത്, ഇന്ദിര എന്നിവർ സംസാരിച്ചു. കാപ്ഷൻ ec2 thudarvidhyabhyasa kalolsavam നഗരസഭ തുടർവിദ്യാഭ്യാസ കലോത്സവം നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story