Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:41 PM IST Updated On
date_range 4 Aug 2017 3:41 PM ISTപൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ രാത്രി സർവേ
text_fieldsbookmark_border
കൊച്ചി: പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ കൊച്ചി നഗരസഭ സർവേ നടത്തുന്നു. ദേശീയ നഗര ഉപജീവനമിഷൻ, കോർപറേഷൻ ആരോഗ്യവിഭാഗം എന്നിവർ ഉൾപ്പെടെയുള്ള സംഘം വ്യാഴാഴ്ച രാത്രി നോർത്ത് റെയിൽവേസ്റ്റേഷന് സമീപം സർവേ നടത്തി. ദേശീയ നഗര ഉപജീവനമിഷെൻറ ആഭിമുഖ്യത്തിലാണ് രാത്രിയിൽ സർവേ നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സുരക്ഷിതത്വം, ശുചിത്വ സൗകര്യങ്ങൾ, ശുദ്ധജല ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തും. നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഭയകേന്ദ്രങ്ങൾ നിർമിക്കും. ഏത് സമയത്തും ജോലിക്ക് പോകാനും തിരികെ വരാനും കഴിയുന്ന രീതിയിലാണ് അഭയ കേന്ദ്രങ്ങൾ രൂപകൽപന ചെയ്യുക. അർഹരെ കണ്ടെത്തി മെച്ചപ്പെട്ട സംവിധാനങ്ങളോടു കൂടിയ ഇത്തരം അഗതി മന്ദിരങ്ങളിലേക്ക് ഇവരെ പുനരധിവസിപ്പിക്കും. caption ec8 Night Survey പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ കൊച്ചി നഗരസഭ നടത്തുന്ന സർവേ നോർത്ത് ഓവർബ്രിഡ്ജിന് താഴെ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story