Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:44 PM IST Updated On
date_range 3 Aug 2017 3:44 PM ISTജി.എസ്.ടി മത്സ്യമേഖലയെ തകര്‍ക്കും; മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സമരത്തിലേക്ക്
text_fieldsbookmark_border
ആലപ്പുഴ: ജി.എസ്.ടി പ്രാബല്യത്തിലായതോടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് 12 മുതല്‍ 28 ശതമാനംവരെ നികുതി ചുമത്തിയതായി കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല നേതൃയോഗം ആരോപിച്ചു. വല, റോപ്പ് എന്നിവക്ക് 12 ശതമാനം, നൂല്‍ 18 ശതമാനം, േഫ്ലാട്ട്- എന്‍ജിന്‍ 28 ശതമാനം എന്നീ ക്രമത്തിലാണ് നികുതി ചുമത്തുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി. ജി.എസ്.ടി കമ്മിറ്റിയില്‍ തീരദേശ എം.എൽ.എകൂടിയായ ധനമന്ത്രി ഡോ. തോമസ് ഐസക് മൗനം പാലിച്ചത് ഖജനാവിലേക്ക് പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് എ.കെ. ബേബി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് പൊഴിയൂര്‍ ജോണ്‍സന്‍, ജനറല്‍ സെക്രട്ടറി എം.വി. സംഭവന്‍, ജയിംസ് ചിങ്കുതറ, ബാബു ആൻറണി, കെ.എം. ലക്ഷ്മണന്‍, എ.എസ്. വിശ്വനാഥന്‍, എ.ആര്‍. കണ്ണന്‍, വി. രാജു, പി.എന്‍. വിജയകുമാര്‍, കെ.എസ്. പവനന്‍, എം. അബ്ദുൽ ഖാദര്‍, ജി. വിജയന്‍, എസ്. സുധിലാല്‍ എന്നിവര്‍ സംസാരിച്ചു. റോഡരികിൽ മത്സ്യം വിൽക്കുന്നവർക്കെതിരെയുള്ള സമരം വെല്ലുവിളി -സിറ്റിസൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ട്രസ്റ്റ് ചേർത്തല: പൊന്തുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മത്സ്യം നേരിട്ട് വിൽപന നടത്തുന്നതിനെതിരെ ചില വിൽപനക്കാർ നടത്തുന്ന സമരം ന്യായമല്ലെന്ന് സിറ്റിസൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കടലിൽ പൊന്തിക്കിടക്കുന്ന തെർമോകോളിൽ 100 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള വലയുമായി തീരക്കടലിൽ സ്വന്തം കായികാധ്വാനം മാത്രം ഉപയോഗിച്ച് വലനീട്ടി മത്സ്യവുമായി കരയിൽ എത്തുമ്പോൾ വാങ്ങാൻ കച്ചവടക്കാരുണ്ടാവില്ല. ലഭിച്ച മത്സ്യം വലയോടെ റോഡ്സൈഡിൽ എത്തിച്ച് വലയിൽനിന്ന് അടർത്തി ആവശ്യക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇത് തങ്ങളുടെ വിൽപനയെ ബാധിക്കുമെന്ന് പറഞ്ഞാണ് ചിലർ രംഗത്തുവന്നിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണിതെന്നും പ്രസിഡൻറ് നെൽസൺ കോച്ചേരിയും ജനറൽ സെക്രട്ടറി ജോയി സി. കമ്പക്കാരനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story