Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 10:20 AM GMT Updated On
date_range 1 Aug 2017 10:20 AM GMTസ്രാവിൻ ചിറകുകൾ കോടതിയിൽ ഹാജരാക്കി
text_fieldsമട്ടാഞ്ചേരി: ചുള്ളിക്കലിലെ മറൈൻ ഫിങ്സിൽനിന്ന് പിടികൂടിയ 6000 കിലോ സ്രാവിൻ ചിറകുകൾ ഫോറസ്റ്റ് അധികൃതർ കൊച്ചി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഒാടെയാണ് ഷാഡോ പൊലീസ് സ്രാവിൻ ചിറകുകൾ പിടിച്ചെടുത്തത്. വനസംരക്ഷണ നിയമപ്രകാരം കേസ് എടുത്തതിനാലാണ് ഫോറസ്റ്റിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ ഫോറൻസിക് പരിശോധനക്ക് സി.എം.എഫ്.ആർ.ഐയെ ഏൽപിക്കും. ഇതിനുശേഷമാണ് ഉടമകൾക്കെതിരെ വകുപ്പുകൾ ചേർക്കുന്നതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. അതേസമയം, 25 ലക്ഷം രൂപയുടെ ചിറകുകളാണ് ഷാഡോ പൊലീസ് പിടികൂടിയതെന്നും ഇത് നിരോധിത വിഭാഗത്തിൽെപടുന്നതെല്ലന്നും ഹാർബർ സംരക്ഷണ സമിതി, ബോട്ട് ഉടമ അസോസിയേഷൻ, ബൈയിങ് ഏജൻറ്, ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസിെൻറ അറിവില്ലായ്മയെത്തുടർന്ന് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗം വഴിമുട്ടിയിരിക്കുകയാണ്. 34 വർഷമായി കൊച്ചിൻ ഫിഷറീസ് ഹാർബറിൽ സ്രാവ് വിപണി നടന്നുവരുകയാണ്. ഇന്ത്യൻ സമുദ്രമേഖലയിൽ 117 ഇനം സ്രാവുകളാണ് ലഭിക്കുന്നത്. ഇതിൽ വംശനാശം നേരിടുന്ന എട്ടിനം സ്രാവുകൾ പിടിക്കാൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുള്ളി സ്രാവ്, വാൾ ചുണ്ടൻ സ്രാവ് തുടങ്ങിയ ഇനത്തിൽപെടുന്നവയാണ് ഇവയെന്നും കടലിൽ അപൂർവമായേ ഇവ അവശേഷിക്കുന്നുള്ളൂവെന്നും കേന്ദ്ര സർക്കാറിെൻറ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ തന്നെ പറയുന്നുണ്ട്. കൊച്ചിയിൽ പ്രധാനമായും സ്രാവിെൻറ തടിവിൽപന നടക്കുന്നത് കൊണ്ടാണ് അഞ്ഞുറോളം ലോങ് ലൈൻ ബോട്ടുകൾ കൊച്ചിയിൽ പ്രവർത്തിക്കുന്നത്. മൂന്നുവർഷമായി സ്രാവ് ചിറക് കയറ്റുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. 117 തരം സ്രാവുകളിൽ എട്ട് എണ്ണത്തിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. അതിനാൽതന്നെ ചിറകുകൾ രാജ്യത്തെ വൻകിട ഹോട്ടലുകളിൽ സൂപ്പ് ഉണ്ടാക്കാനാണ് വിപണനം നടക്കുന്നത്. കൂടാതെ, ഇതിെൻറ മാംസത്തിന് 150 മുതൽ 400 രൂപ വരെയുണ്ട്. പൊലീസിെൻറ അറിവില്ലായ്മയാണ് കോടിക്കണക്കിന് വിലയുള്ള ചിറകുകൾ പിടികൂടിയതെന്ന വാർത്തകൾ പ്രചരിക്കാൻ കാരണമായതെന്ന് കച്ചവടക്കാർ ആരോപിച്ചു. ഇതുമൂലം ട്രോളിങ് നിരോധനം നീങ്ങിയിട്ടും ലോങ് ലൈൻ ബോട്ടുകൾ കടലിലേക്ക് ഇറക്കിയിട്ടില്ല. കടലിൽനിന്ന് വലയിൽ വീഴുന്ന സാധാരണ സ്രാവുകളുമായി തീരത്തെത്തുമ്പോൾ നിരോധിക്കപ്പെട്ട മത്സ്യം എന്ന് ചൂണ്ടിക്കാട്ടി തങ്ങൾക്കെതിരെ കേസെടുക്കുമോ എന്നതാണ് ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമുള്ള ഭയാശങ്ക. എ.എം. നൗഷാദ്, എം. മജീദ്, സി.ബി. റഷീദ്, സി.യു. അനസ്, ഷെരീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story