Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂളുകളില്‍ സൗജന്യ...

സ്‌കൂളുകളില്‍ സൗജന്യ യോഗ പരിശീലനം തുടങ്ങും ^എസ്. ശര്‍മ

text_fields
bookmark_border
സ്‌കൂളുകളില്‍ സൗജന്യ യോഗ പരിശീലനം തുടങ്ങും -എസ്. ശര്‍മ വൈപ്പിന്‍: മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികള്‍ക്ക് സൗജന്യ യോഗ പരിശീലനം ആരംഭിക്കുമെന്ന് എസ്. ശർമ എം.എല്‍.എ അറിയിച്ചു. വിദഗ്ധ അധ്യാപകരുടെ പാനല്‍ ഇതിന് രൂപവത്കരിക്കും. മാലിപ്പുറം കര്‍ത്തേടം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വെളിച്ചം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഡോ. കെ.എസ്. പുരുഷന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗങ്ങളായ ഡോ.കെ.കെ. ജോഷി, ജില്ല പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണന്‍ എന്നിവർ സംസാരിച്ചു. സിപ്പി പള്ളിപ്പുറം സ്വാഗതവും വൈപ്പിന്‍ എ.ഇ.ഒ എ.ദിവാകരന്‍ നന്ദിയും പറഞ്ഞു. ഫിഷിങ് ഹാര്‍ബറിലെ ആക്രമണം: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ ( ചിത്രം -അറസ്റ്റിലായ ബാലു) വൈപ്പിന്‍: ചെറായി ബീച്ചിലെ ഹോട്ടലുടമയായ യുവാവിനെ ഹാര്‍ബറില്‍ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുനമ്പം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുനമ്പം പോണത്ത് ബാലുവാണ് (36) അറസ്റ്റിലായത്. രണ്ടുമാസം മുമ്പാണ് പള്ളിപ്പുറം കടുവങ്കശ്ശേരി വേണുവി​െൻറ മകന്‍ ജിബിന്‍ (33) ആക്രമണത്തിനിരയായത്. ഹോട്ടലിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ജിബി​െൻറ മൂക്ക് തകര്‍ന്നിരുന്നു. ഒളിവില്‍ പോയ പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. വേറെയും കേസുകള്‍ ഉള്ളതിനാല്‍ ജാമ്യം ലഭിച്ചില്ല. കഴിഞ്ഞദിവസം ചെറായി ബീച്ചിലെ ബാറില്‍ പ്രതി പ്രശ്‌നമുണ്ടാക്കി. സംഭവമറിഞ്ഞ് മുനമ്പം എസ്.ഐ ജി. അരുണി​െൻറ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിപ്പുറം പെരുന്നാള്‍: കണ്‍ട്രോൾ റൂം തുറന്നു ( ചിത്രം: - പള്ളിപ്പുറം മഞ്ഞുമാത പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രവര്‍ത്തനം തുടങ്ങിയ പൊലീസ് സ്‌പെഷല്‍ കണ്‍ട്രോള്‍ റൂമി​െൻറ ഉദ്ഘാടനം വൈപ്പിന്‍: പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് മുനമ്പം പൊലീസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. പള്ളിയും പരിസരവും സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലായിരിക്കും. മാലമോഷണം പതിവാക്കിയ തമിഴ് സ്ത്രീകളുടെ ചിത്രങ്ങള്‍ പള്ളിപ്പരിസരത്തും വഴിയോരങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. കണ്‍ട്രോള്‍ റൂമി​െൻറ ഉദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയും പള്ളിയിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജും നിർവഹിച്ചു. റെക്ടര്‍ ഫാ. ജോണ്‍സണ്‍ പങ്കേത്ത്, ഞാറക്കല്‍ സി.ഐ കെ. ഉല്ലാസ്, മുനമ്പം എസ്.ഐ. ജി. അരുണ്‍ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story