Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2017 3:22 PM GMT Updated On
date_range 2017-04-29T20:52:24+05:30പൊതുശ്മശാനങ്ങളെ എതിർക്കുന്നത് മതാന്ധത ബാധിച്ചവർ –മന്ത്രി ജലീൽ
text_fieldsആലുവ: മതാന്ധത ബാധിച്ചവരാണ് പൊതുശ്മശാനങ്ങളെ എതിർക്കുന്നതെന്നും ഇത്തരക്കാരെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും മന്ത്രി കെ.ടി. ജലീൽ. കീഴ്മാട് ഗ്രാമപഞ്ചായത്ത് മുള്ളംകുഴിയിൽ മുക്കാൽ കോടി രൂപ ചെലവിൽ നിർമിച്ച പൊതുശ്മശാനം ‘സ്മൃതിതീരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണം. പാവപ്പെട്ട ജനവിഭാഗങ്ങൾക്കും മൃതദേഹം മറവുചെയ്യാൻ സൗകര്യമൊരുക്കുന്നത് മതേതരത്വത്തിെൻറ ആവിഷ്കാരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അൻവർസാദത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, മുംതാസ് ടീച്ചർ, രമേശ് കാവലൻ, സൗജത്ത് ജലീൽ, നൂർജഹാൻ സക്കീർ, അസീസ് എടയപ്പുറം, കെ.എ. ബഷീർ, ലൈസ സെബാസ്റ്റ്യൻ, കുഞ്ഞുമുഹമ്മദ് സെയ്താലി, പൗളി ജോണി, അഭിലാഷ് അശോകൻ, വിജയൻ കണ്ണന്താനം എന്നിവർ സംസാരിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയതിന് ഉദ്യോഗസ്ഥർക്ക് ഉപഹാരം സമ്മാനിച്ചു. വർഷങ്ങൾക്കുമുമ്പ് കല്ലിടൽ ചടങ്ങ് നടത്തിയെങ്കിലും നിയമക്കുരുക്കിനെ തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
Next Story