Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാസമാലിന്യം കലര്‍ന്ന...

രാസമാലിന്യം കലര്‍ന്ന വെള്ളം പമ്പ് ചെയ്യുന്നതിനെതിരെ പ്രതിഷേധം

text_fields
bookmark_border
ചെങ്ങമനാട്: നമ്പർ വണ്‍ ലിഫ്റ്റ് ഇറിഗേഷ​െൻറ പുത്തന്‍തോട് പമ്പ് ഹൗസില്‍നിന്ന് രാസമാലിന്യം കലര്‍ന്ന വെള്ളം പമ്പ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിലെ ഹെക്ടര്‍കണക്കിന് കൃഷിയിടങ്ങളിലേക്കും കിണറുകള്‍, കുളങ്ങള്‍ അടക്കമുള്ള ജലസ്രോതസ്സുകളിലേക്കും രാസമാലിന്യം കലര്‍ന്ന വെള്ളമാണ് ഒഴുകി​െയത്തുന്നത്. പനയക്കടവില്‍നിന്നുള്ള ലീഡിങ് കനാലിലൂടെയാണ് പുത്തന്‍തോട് പമ്പ്ഹൗസില്‍ വെള്ളം എത്തുന്നത്. കാലപ്പഴക്കം ചെന്ന പമ്പ്ഹൗസ് നവീകരണം നടത്തി മാസങ്ങള്‍ക്ക് ശേഷം പമ്പിങ് പുനരാരംഭിച്ചപ്പോഴാണ് വെള്ളത്തിന് ദുര്‍ഗന്ധവും ചുവപ്പും കറുപ്പും കലര്‍ന്ന നിറവിത്യാസവും അനുഭവപ്പെട്ടത്. വെള്ളത്തി​െൻറ രൂക്ഷാവസ്ഥ​െയത്തുടര്‍ന്ന് കൃഷിക്കാരും, സമീപവാസികളും പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുറച്ചുനാള്‍ പമ്പിങ് നിര്‍ത്തിവെച്ചു. എന്നാല്‍, കൃഷികള്‍ വരണ്ടുണങ്ങുകയും കുടിവെള്ളപ്രശ്നവും നേരിട്ടതോടെ വീണ്ടും പമ്പിങ് ആരംഭിച്ചിരിക്കുകയാണ്. ചെങ്ങല്‍തോട്ടി​െലയും ഒഴുക്ക് നിലച്ച കമ്പനിക്കടവി​െലയും കാലങ്ങളായി കെട്ടിക്കിടന്ന വിസര്‍ജ്യമടക്കമുള്ള മലിനജലം പുത്തന്‍തോട് ലീഡിങ് കനാലില്‍ ഒഴുകിയെത്തുന്നതാണ് വെള്ളത്തിന് നിറവിത്യാസവും രാസാവശിഷ്​ടങ്ങള്‍ കലരാനും ഇടയാക്കിയിട്ടുള്ളതെന്നാണ് സൂചന. അടുത്തിടെ പുത്തന്‍തോട്ടിലും ചെങ്ങല്‍തോട്ടിലും പനയക്കടവ് മുതല്‍ കമ്പനിക്കടവ് വരെയും ചളികോരി ആഴവും വീതിയും കൂട്ടി നവീകരിക്കുകയുണ്ടായി. അതിനുശേഷമാണ് പുത്തന്‍തോട്ടി​െലത്തുന്ന വെള്ളം കുഴമ്പുരൂപത്തില്‍ രാസമാലിന്യം കലര്‍ന്നിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, തുടര്‍ച്ചയായി തോട്ടില്‍ മലിനജലം എത്തിയതോടെ ചെങ്ങമനാട് നോര്‍ത്ത് ​െറസിഡൻറ്​സ്​ അസോസിയേഷന്‍ നേതൃത്വത്തില്‍ വെള്ളത്തി​െൻറ സാമ്പിൾ ശേഖരിച്ച് കളമശ്ശേരി ‘ഗ്രീന്‍എര്‍ത്ത് എന്‍വയൺമെൻറല്‍ ലബോറട്ടറി’യില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വെള്ളത്തില്‍ 100 ശതമാനം ഇ^​േകാളിബാക്ടീരിയയും ക്വോളിഫോം ബാക്ടീരിയയും അടങ്ങിയതായി കണ്ടത്തെി. ഇ​േതത്തുടര്‍ന്ന് കലക്ടര്‍, ജലവിഭവ മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി അസോസിയേഷന്‍ പ്രസിഡൻറ്​ കെ.ജി. രാമകൃഷ്ണപിള്ള, സെക്രട്ടറി കെ.എന്‍. മോഹനകുമാര്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story