Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2017 2:55 PM GMT Updated On
date_range 28 April 2017 2:55 PM GMTസ്വാഭാവിക സ്രോതസ്സുകൾ വറ്റി; ആദിവാസിക്കുടികളിൽ ജലക്ഷാമം രൂക്ഷം
text_fieldsbookmark_border
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിക്കുടികളിലെ സ്വാഭാവിക സ്രോതസ്സുകൾ വറ്റി യതോടെ ജലക്ഷാമം രൂക്ഷമായി. വനാന്തരത്തിൽ അകലെ കഴിയുന്ന ഉറിയംപെട്ടി കോളനിയിലാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. വനത്തിലെ നീർച്ചാലുകളിൽ തടയണകെട്ടിയും ഓരുകളിൽനിന്ന് ഈറ്റ പൈപ്പുകളായി സ്ഥാപിച്ചുമാണ് വെള്ളം ശേഖരിക്കുന്നത്. മഴക്കാലം അവസാനിച്ച് മാസങ്ങൾ മാത്രെമ ഓരുകളിൽനിന്ന് വെള്ളം ലഭിക്കൂ. മഴയുടെ കുറവും കടുത്ത വേനലും സ്വാഭാവിക ജലസ്രോതസ്സുകൾ എളുപ്പം വറ്റാനിടയാക്കി. ഇതോടെ ഉറിയംപെട്ടിക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ക്ഷാമം പരിഹരിക്കാൻ ടാങ്ക് സ്ഥാപിച്ച് മോട്ടോറും പൈപ്പ് ലൈൻ നിർമാണവും പൂർത്തിയാക്കിയെങ്കിലും വെള്ളമെത്തിക്കാൻ ഇതുവരെ കഴിഞ്ഞില്ല. കുളം നിർമിക്കാതെ ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ ചോദ്യംചെയ്യാൻ ആദിവാസി സമൂഹം തയാറാകിെല്ലന്ന ധൈര്യമാണ് അധികാരികൾക്ക്. വിവിധ പദ്ധതികളുടെ ഉദ്ഘാടനമാമാങ്കത്തിനെത്തുന്ന ജനപ്രതിനിധികളോടും വകുപ്പ് ഉദ്യോഗസ്ഥരോടും പരാതിപറഞ്ഞ് മടുത്തു ഇവർ. സമ്പൂർണ ശൗചാലയ പദ്ധതി നടപ്പാക്കിയെങ്കിലും കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇവ ഉപയോഗശൂന്യമാണ്. ഉൾക്കാട്ടിലെത്തി ജീവൻ പണയംെവച്ചു വേണം വെള്ളം ശേഖരിക്കാൻ. വെള്ളത്തിന് കൂട്ടാമായാണ് സ്ത്രീകൾ പോകുന്നത്. 70 കുടുംബങ്ങൾ വസിക്കുന്ന കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ഇവർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. മലദൈവങ്ങളുടെ കനിവും അധികാരികളുടെ ശ്രദ്ധയും തങ്ങളിൽ പതിയണമേ എന്ന പ്രാർഥനയിലാണ് ഒരോ കുടുംബവും.
Next Story