Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 11:17 AM GMT Updated On
date_range 27 April 2017 11:17 AM GMTഇങ്ങനെ പോയാൽ ലഹരിയിൽ സംസ്ഥാനം ഒന്നാമതെത്തും–ഋഷിരാജ് സിങ്
text_fieldsbookmark_border
കൊച്ചി: ലഹരി ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാനം ഒന്നാം സ്ഥാനം നേടുമെന്ന അപകടകരമായ സ്ഥിതിയിലേക്ക് മാറുകയാണെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ചാവറ കൾചറൽ സെൻറർ ഏർപ്പെടുത്തിയ പ്രഥമ റിസ്റ്റി പുരസ്കാരം പ്രഫ. എം.െക. സാനുവിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 മാസത്തിനുള്ളിൽ 28,000 ലഹരി സംബന്ധമായ കേസ് രജിസ്റ്റർ ചെയ്തു. ബാർ പൂട്ടൽമൂലം വ്യാജമദ്യ ഉൽപാദനം കൂടുന്നതായി അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളും ലഹരിവ്യാപനത്തിന് കാരണമാകുന്നുണ്ട്. ലഹരി ഉപയോഗിച്ചാൽ സ്വബോധം നഷ്ടപ്പെടുന്നു. എറണാകുളം പുല്ലേപ്പടിയിൽ അയൽവാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റിയുടെ ദാരുണ അന്ത്യത്തിന് കാരണം കൊലയാളിയുടെ ലഹരി ഉപഭോഗമാണ്. സംസ്ഥാനത്ത് വർഷം 10,000 പേർ ആത്മഹത്യ ചെയ്യുന്നു. ലഹരി ഉപയോഗിച്ച് ജനങ്ങളെ കൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നു. എട്ട്-18 വയസ്സുവരെയുള്ളവരിൽ 70 ശതമാനം പേരും ലഹരി ഒരിക്കൽ ഉപയോഗിച്ചവരാണ്. രക്ഷിതാക്കളും മക്കളും തമ്മിൽ സൗഹൃദബന്ധം സ്ഥാപിക്കണമെന്നും ഇൗ അവാർഡ് എക്സൈസ് വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ റോബിൻ കണ്ണഞ്ചിറ, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അഡ്വ. ഡി.ബി. ബിനു എന്നിവർ സംസാരിച്ചു. റിസ്റ്റിയുടെ മാതാപിതാക്കളും സഹോദരനും ചടങ്ങിനെത്തി.
Next Story