Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ...

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് തോ​ട്ട​പ്പാ​ട​ൻ​പ​ടി-​ശാ​ലേം റോ​ഡ്: വീ​ട്ട​മ്മ​മാ​ർ അ​സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു

text_fields
bookmark_border
പെരുമ്പാവൂർ: പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ തോട്ടപ്പാടൻപടി-ശാലേം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പാടം ഭാഗത്തെ വീട്ടമ്മമാർ പൊതുമരാമത്ത് അസി. എൻജിനീയറെ ഉപരോധിച്ചു. മനുഷ്യാവകാശ കമീഷെൻറ ഉൾപ്പെടെ ഉത്തരവുണ്ടായിട്ടും റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനികളിലേക്ക് അമിത ഭാരം കയറ്റിപ്പോകുന്ന തടി ലോറികൾ തടയണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. അമിത ഭാരവുമായി ലോറികൾ പെരിയാർവാലി കനാൽ കടക്കുന്നത് ജീർണാവസ്ഥയിലുള്ള പാലത്തെ കൂടുതൽ മോശമാക്കും. പാലം തകർന്നാൽ കുറ്റിപ്പാടത്തെ ഭാഗത്തേക്കുള്ള ഗതാഗതം നിലക്കുമെന്ന് വീട്ടമ്മമാർ പറഞ്ഞു. ഉപരോധത്തിന് വാർഡ് അംഗം സ്വാതി റെജികുമാർ, തോമസ് കെ. ജോർജ്, പി.എ. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story