Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 2:38 PM GMT Updated On
date_range 25 April 2017 2:38 PM GMTഡ്രൈവറെയും കണ്ടക്ടെറയും ആക്രമിച്ചു; നാലംഗ സംഘം പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടെറയും ആക്രമിച്ച നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച രാത്രി ഒമ്പേതാടെ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു ക്വാളിസിലെത്തിയെ സംഘം ആക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ പരിക്കേറ്റ പേഴക്കാപ്പിള്ളി കാഞ്ഞിരക്കാട്ടുകുടി കെ.സി. കബീർ (47), കണ്ടക്ടർ മൂവാറ്റുപുഴ അടൂപ്പറമ്പ് കാഞ്ഞിരക്കാട്ട് റഫീഖ് (40) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാൻഡിന് മുന്നിലെ ബസ് ബേയിൽനിന്ന് അടുത്ത ട്രിപ് പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് പിറകിൽ പാർക്ക് ചെയ്തിരുന്ന ക്വാളിസിൽനിന്ന് ഇറങ്ങിവന്ന സംഘം ഡ്രൈവറുടെ ഭാഗത്തെ ഡോർ വലിച്ചുതുറന്ന് ഡ്രൈവർ കെ.സി. കബീറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിനിടെ ഇയാൾ ഡോർ അടച്ചതോടെ പിൻവാതിലിലൂടെ അകത്തുകയറി കണ്ടക്ടറെ തല്ലിച്ചതച്ചു. ടിക്കറ്റ് മെഷീനും ബാഗും എടുത്ത് എറിഞ്ഞ ശേഷമായിരുന്നു അക്രമം. സംഭവംകണ്ട് സ്റ്റാൻഡിൽനിന്ന് ഓടിയെത്തിയ മറ്റു ജീവനക്കാരാണ് കണ്ടക്ടറെ രക്ഷപ്പെടുത്തിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിന് കൈമാറി. ക്വാളിസും കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശികളായ സംഘം മദ്യലഹരിയിലായിരുന്നു. ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബസ് ബേയിൽ പാർക്കു ചെയ്യുന്നതിനിടെ ബസ് ഡ്രൈവർ ഹോൺ അടിച്ചതാണ് പ്രകോപനത്തിന് കാരണം. സ്റ്റാൻഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം ബസുകൾ എം.സി റോഡരികിലെ സ്റ്റാൻഡിന് മുന്നിൽ തന്നെയുള്ള ബസ് ബേയിലാണ് പാർക്ക് ചെയ്യുന്നത്. ഇവിടെയായിരുന്നു ക്വാളിസും കിടന്നിരുന്നത്.
Next Story