Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2017 3:00 PM GMT Updated On
date_range 2017-04-24T20:30:33+05:30പൊരിവെയിലത്തും കച്ചവടം പൊടിപൊടിച്ച് പത്താമുദയം മാറ്റച്ചന്ത
text_fieldsതൃപ്പൂണിത്തുറ: പുതിയകാവിൽ ഞായറാഴ്ച പുലർച്ചെ മുതൽ നടന്ന പത്താമുദയം മാറ്റച്ചന്തയിൽ പൊരിവെയിലത്തും സാധനങ്ങൾ വാങ്ങാൻ ജനം ഒഴുകിയെത്തി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി ഒേട്ടറെ വിഭവങ്ങളാണ് മാറ്റച്ചന്തയിൽ നിറഞ്ഞത്. ചട്ടിയും കലവും പായയുംവരെ വൈവിധ്യമാർന്ന ഗൃഹോപകരണങ്ങൾ വാങ്ങാൻ തിരക്കേറെയാണ്. ചേന, ചേമ്പ്, കാച്ചിൽ, മണൽ, നനകിഴങ്ങ്, വാഴക്കണ്ണുകൾ, പച്ചക്കറി വിത്തുകൾ എന്നിവയെല്ലാം വളരെയധികം വിറ്റുപോയി. ചേന കിേലാക്ക് 60 മുതൽ 80 രൂപവരെയായിരുന്നു വില. കൊട്ടടക്ക, കശുവണ്ടി, ജാതിക്കുരു തുടങ്ങി വീട്ടുവളപ്പുകളിൽനിന്നുള്ള കാർഷികോൽപന്നങ്ങളും ചന്തയിലെത്തി. പുലർച്ചെ മുതൽ ആരംഭിച്ച പത്താമുദയം മാറ്റച്ചന്ത പുതിയകാവ് മൈതാനിയിൽ വൈകീട്ടുവരെ തുടർന്നു. മേടം പത്തിന് പത്താമുദയം നാളിൽ നടത്തിയിരുന്ന കാർഷിക കരകൗശല വിപണനമേളയാണ് മാറ്റച്ചന്തയെന്ന പേരിൽ അറിയപ്പെടുന്നത്. അവശ്യസാധനങ്ങൾ പണംകൊടുത്ത് വാങ്ങാതെ വസ്തുക്കൾ മാത്രം പരസ്പരം കൊടുത്ത് വാങ്ങിയും നടത്തിയിരുന്ന കർഷകത്തൊഴിലാളി കൂട്ടായ്മയാണ് ആദ്യകാലങ്ങളിൽ നടന്ന മാറ്റച്ചന്ത. കൊച്ചി രാജഭരണകാലം മുതൽ മുടക്കംകൂടാതെ മാറ്റച്ചന്ത നടത്തിവരുന്നു.
Next Story