Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 1:20 PM GMT Updated On
date_range 23 April 2017 1:20 PM GMTകടകളിൽ റെയ്ഡ്; വ്യാപാരികൾ പ്രതിഷേധിച്ചു
text_fieldsbookmark_border
െകാച്ചി: കോൺവൻറ് ജങ്ഷൻ മാർക്കറ്റ് റോഡിലെ വിവിധ കടകളിൽ വിൽപന നികുതി വിഭാഗം റെയ്ഡ് നടത്തിയതിനെത്തുടർന്ന് വ്യാപാരികൾ പ്രതിഷേധിച്ചു. എറണാകുളം കോൺവൻറ് ജങ്ഷനിലെ ഒമ്പത് കടകളിലായിരുന്നു രാവിലെ 11ഒാടെ റെയ്ഡ്. ഇതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി അംഗത്വമുള്ള മാർക്കറ്റ് പരിസരത്തെ അറുനൂറോളം കടകൾ അടച്ചിട്ടു. അന്യായമായാണ് റെയ്ഡ് നടത്തിയതെന്നും മുൻകൂട്ടി അറിയിക്കണമെന്ന നിയമം പാലിച്ചില്ലെന്നും വ്യാപാരികൾ ആരോപിച്ചു. നിയമപരമായി പരിശോധന നടത്തുന്നതിൽ എതിരല്ല. എന്നാൽ, വ്യാപാരം നഷ്ടപ്പെടുത്തുന്ന രീതിയിലെ റെയ്ഡ് ശക്തമായി നേരിടും. അപമര്യാദയായാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. വ്യാപാരികൾ റെയ്ഡ് തടസ്സപ്പെടുത്തിയതിനെത്തുടർന്ന് സെൻട്രൽ സ്റ്റേഷൻ എസ്.െഎ സാജൻ ജോസിെൻറ നേതൃത്വത്തിൽ പൊലീസെത്തി. നികുതി വെട്ടിപ്പ് നടത്തിയെന്ന് ഒന്നരമാസം മുമ്പ് അന്വേഷണം നടത്തി തെളിവ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിൽപനനികുതി മധ്യമേഖല ഡെപ്യൂട്ടി കമീഷണർ (ഇൻറലിജൻസ്) എസ്. ശിവൻകുട്ടി അറിയിച്ചു. ഒാഡിറ്റ് അസസ്മെൻറ് നടത്തുന്നതിനാണ് നോട്ടീസ് നൽകുന്നതെന്നും സ്റ്റോക്കിലെ തട്ടിപ്പുപോലുള്ള സംഭവങ്ങളിൽ നോട്ടീസ് നൽകിെല്ലന്നും ഇത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം ആേറാടെ 60 ഉദ്യോഗസ്ഥരെത്തി കോൺവൻറ് ജങ്ഷനിലെ വസ്ത്രവ്യാപാരശാലയിൽ റെയ്ഡ് തുടർന്നു. പർച്ചേസ്, സെയിൽസ്, സ്റ്റോക്ക് ബില്ലുകൾ സമർപ്പിച്ചിട്ടും വസ്ത്രക്കെട്ടുകൾ കുത്തിപ്പൊട്ടിച്ചതായി വ്യാപാരികൾ ആരോപിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് വാഹിദ്, സെക്രട്ടറി സി.കെ. ജലീൽ, ജോയൻറ് സെക്രട്ടറി സുൽഫിക്കർ, പി.വി. പ്രദീപ്, അബ്ദുൽ കലാം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Next Story