Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആ​ർ.​എ​സ്.​എ​സ് ആ​യു​ധ ...

ആ​ർ.​എ​സ്.​എ​സ് ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന് സ്കൂ​ൾ ഗ്രൗ​ണ്ട്: പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​കു​ന്നു

text_fields
bookmark_border
പെരുമ്പാവൂർ: സ്കൂൾ കെട്ടിടവും കാമ്പസും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നൽകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി വളയൻചിറങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ആർ.എസ്.എസ് ആയുധപരിശീലന ക്യാമ്പിന് അനുവദിച്ചതായി ആക്ഷേപം. ഹൈകോടതിയുടെ 2000ത്തിലെ വിധിന്യായത്തിെൻറ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ അവഗണിച്ചാണ് സ്കൂൾ അധികൃതരുടെ തീരുമാനം. കഴിഞ്ഞ മൂന്നുവർഷവും ഇവിടെ ക്യാമ്പ് സംഘടിപ്പിച്ചതായി ആരോപണമുണ്ട്. ക്യാമ്പ് 21ന് ആരംഭിക്കാനിരിക്കെ എസ്.ഡി.പി.ഐ ഉൾെപ്പടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്യാമ്പിന് അനുമതി നൽകിയ സ്കൂൾ അധികൃതരും പൊലീസും തീരുമാനം പുനഃപരിശോധിക്കണം. ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.ഡി.പി.ഐ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story