Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 12:29 PM GMT Updated On
date_range 19 April 2017 12:29 PM GMTവനിത കമീഷൻ അദാലത്ത്: 115 പരാതികൾ പരിഗണിച്ചു
text_fieldsbookmark_border
കൊച്ചി: വനിത കമീഷൻ ചൊവ്വാഴ്ച കൊച്ചിയിൽ നടത്തിയ മെഗാ അദാലത്തിൽ 47 പരാതികൾ തീർപ്പാക്കി. 115 പരാതികളാണ് പരിഗണിച്ചത്. 18 കേസുകളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആറ് കേസുകൾ ആർ.ടി.ഒക്ക് കൈമാറി. നാല് കേസുകൾ കൗൺസലിങ്ങിനായും 39 കേസുകൾ അടുത്ത അദാലത്തിനായും മാറ്റി. പരിഗണിച്ച പരാതികളിൽ പലതും അയൽവീട്ടുകാരുമായുള്ള തർക്കമാണ്. ഗാർഹിക പീഡന കേസുകൾ ഗണ്യമായി കുറഞ്ഞു. പരാതിക്കാർ നേരിട്ട് കുടുംബ കേടതിയെ സമീപിക്കുന്നതാണ് ഈ സാഹചര്യത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മുന്നോട്ട് വരുന്നുണ്ടെന്നും എന്നാൽ, എതിർകക്ഷിളുടെ വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതുമൂലം പരാതി പരിഹരിക്കാൻകഴിയാതെ പലതും അടുത്ത അദാലത്തിലേക്ക് മാറ്റാൻ നിർബന്ധിതരാവുന്നതായും വനിത കമീഷൻ അംഗം ലിസി ജോസ് പറഞ്ഞു. 28 ലക്ഷം രൂപയുടെ വിസതട്ടിപ്പിന് ഇരയായെന്ന പരാതി കമീഷന് മുമ്പിലെത്തി. പരാതിക്കാരിയുടെ ഭർത്താവ് ഇടനിലക്കാരനായി നിന്ന് നിരവധിപേരിൽ നിന്ന് പണം വാങ്ങി സുഹൃത്തിന് നൽകുകയായിരുന്നുവെന്നും പണം വാങ്ങിയ സുഹൃത്ത് മുങ്ങിെയന്നുമാണ് പരാതി. എതിർകക്ഷി ഹാജരാകാത്തതുമൂലം കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി. മകെൻറ ഭാര്യയുടെ പീഡനം മൂലം പരാതിയുമായി വാക്കറിെൻറ സഹായത്തോടെയെത്തിയ വയോധിക കല്യാണിയമ്മയുടെ പരാതി ആർ.ഡി.ഒക്ക്് അയക്കാൻ നിർദേശിച്ചു. വനിത സെൽ സി.െഎ കെ.എം. ലീല, എസ്.െഎ സോൺ മേരി പോൾ, ലീഗൽ പാനൽ ഉദ്യോഗസ്ഥർ ജോൺ എബ്രഹാം, കെ.ജി. മേരി, മേഘ ദിനേശ് എന്നിവർ നേതൃത്വം നൽകി.
Next Story