Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാര്‍ക്ക്​...

ഭിന്നശേഷിക്കാര്‍ക്ക്​ തുടര്‍പഠനത്തിനും തൊഴില്‍ പരിശീലനത്തിനും അവസരം

text_fields
bookmark_border
കൊച്ചി: ഭിന്നശേഷിയുള്ളവര്‍ക്ക് തുടര്‍പഠനത്തിനും തൊഴില്‍ പരിശീലനത്തിനും ജില്ല ഭരണകൂടത്തിെൻറ സഹായത്തോടെ സെൻറർ ഫോര്‍ എംപവര്‍മെൻറ് ആന്‍ഡ് എൻറിച്ച്മെൻറിൽ അവസരമൊരുക്കുന്നു. വിഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നൽകാനും അവരുടെ തുടര്‍പഠനം, പുനരധിവാസം, തൊഴില്‍ പരിശീലനം, സാമ്പത്തികസഹായം എന്നിവയ്ക്ക് അര്‍ഹരായവരെ കണ്ടെത്താനുമായി സെൻറര്‍ ഫോര്‍ എംപവർമെൻറ് ആന്‍ഡ് എൻറിച്ച്‌മെൻറ് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല കലക്ടറേറ്റ് ആസൂത്രണസമിതി ഹാളില്‍ നിര്‍വഹിച്ചു. പദ്ധതിയിലേക്ക് സെൻറര്‍ ഫോര്‍ എംപവർമെൻറ് ആന്‍ഡ് എൻറിച്ച്‌മെൻറ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. േമയ് 25വരെ അപേക്ഷ സ്വീകരിക്കും. 1,50,000 രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ള വിഭിന്നശേഷിയുള്ള കുടുംബങ്ങള്‍ക്കും സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാസം നിശ്ചിത തുക വിഭിന്നശേഷിയുള്ള കുട്ടിയുടെ ആവശ്യത്തിനായി ലഭിക്കുന്ന പദ്ധതി 25 വയസ്സിനു താഴെയുള്ളവര്‍ക്ക് മാത്രമായുള്ളതാണ്. തൊഴില്‍ പരിശീലനത്തിനും പുനരധിവാസത്തിനും ഇതേ അപേക്ഷഫോറം ഉപയോഗിക്കാം. അപേക്ഷ ഫോറം www.cefee.org വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം വില്ലേജ് ഒാഫിസില്‍ നിന്നുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും സമര്‍പ്പിക്കണം. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സമര്‍പ്പിക്കേണ്ടതില്ല. ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്കും പുനരധിവാസത്തിനായി അപേക്ഷിക്കാം. പാചകത്തില്‍ താൽപര്യമുള്ള വിഭിന്നശേഷിക്കാരെ ഉടന്‍ ആരംഭിക്കുന്ന സംരംഭത്തിലേക്ക് പരിഗണിക്കും. അപേക്ഷ ചെയര്‍മാന്‍, സെൻറര്‍ ഫോര്‍ എംപവർമെൻറ് ആന്‍ഡ് എൻറിച്ച്‌മെൻറ്, എക്‌സ്.എല്‍/328, പാർഥസാരഥി ബിൽഡിങ്, മിനി മുത്തൂറ്റ് റോയൽ സ്ക്വയറിന് എതിര്‍വശം, ഡി.എച്ച് റോഡ്, ജോസ് ജങ്ഷന്‍, പിന്‍ - 682016 എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയയ്ക്കണം. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല സോഷ്യല്‍ വെൽഫെയര്‍ ഡയറക്ടര്‍ പ്രീതി വില്‍സണ്‍, സെൻറര്‍ ഫോര്‍ എംപവർമെൻറ് ആന്‍ഡ് എൻറിച്ച്‌മെൻറ് ചെയര്‍മാന്‍ ഡോ. മേരി അനിത, ഡോ. കെ.എ. അനസ്, ഡി.ഡി.ഇ ജോര്‍ജ് വര്‍ഗീസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story